കൂത്താട്ടുകുളം: വടകര സെന്‍റ് ജോൺസ് യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ മുത്തപ്പൻ പള്ളിയിൽ മാർ യോഹന്നാൻ മാംദാനയുടെ ജനനപ്പെരുന്നാളിന് കൊടിയേറി. വികാരി പോൾ തോമസ് കൊടി ഉയർത്തി. സഹ വികാരി ബിജു ചക്രവേലിൽ, ട്രസ്റ്റി കെ.എം. റോയി, സെക്രട്ടറി ജോയി സി.വി, എം.എ. ഷാജി എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ 6.30 ന് കുർബാന, വൈകീട്ട് ഏഴിന് സന്ധ്യാപ്രാർഥന 7.30ന് പ്രസംഗം, എട്ടിന് പ്രദക്ഷിണം, ആശീർവാദം. വെള്ളിയാഴ്ച രാവിലെ എട്ടിന് മൂന്നിന്മേൽ കുർബാന, 9.30ന് പ്രദക്ഷിണം, ആശീർവാദം, 10ന് നേർച്ചസദ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.