എം.കെ.വിജയൻ കോഴഞ്ചേരി: സി.പി.എം കോഴഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മേലുകര ചിറയിൽ എം.കെ. വിജയൻ (54) നിര്യാതനായി. തിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ച മരിച്ചു. പരേതരായ നാരായണൻ - കൊച്ചുപെണ്ണ് ദമ്പതികളുടെ മകനാണ്. ഭാര്യ: മുതുകുളം മുരിങ്ങയിൽ രാധാമണി. കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു, പുരോഗമന കലാസാഹിത്യ സംഘം, പി.കെ.എസ് എന്നീ സംഘടനകളുടെ ഏരിയ കമ്മിറ്റി അംഗമായിരുന്നു. പി.കെ.എസ് കോഴഞ്ചേരി ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്‍റ്, മേലുകര സർവിസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭൗതികശരീരം ബുധനാഴ്ച രാവിലെ 10ന് കോഴഞ്ചേരി സി. കേശവൻ സ്ക്വയറിൽ പൊതുദർശനത്തിന് വെക്കും. 11ന് വിലാപയാത്രയായി മേലുകരയിലെ വീട്ടിലെത്തിക്കും. ഉച്ചക്ക് രണ്ടിനാണ് സംസ്കാരം. . photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.