കൊയ്ത്തുത്സവം

കാഞ്ഞൂർ: 25 വർഷത്തിനുശേഷം കൈപ്ര ആലത്തിപ്പാടത്ത് നടത്തി. കേരള കർഷക സംഘത്തിന്‍റെയും കാഞ്ഞൂർ സഹകരണ ബാങ്കിന്‍റെയും നേതൃത്വത്തിലാണ് തരിശുകിടന്ന ആലത്തിപ്പാടത്ത് കൃഷി ഇറക്കിയത്. കർഷകനായ റോബർട്ടാണ് തരിശുകിടന്ന 10 ഏക്കർ സ്ഥലത്ത് കൃഷി ആരംഭിക്കാൻ നേതൃത്വം കൊടുത്തത്. കെ.പി. സെബിൻ, വിനോദ് പടവര, പരീത്, ഉണ്ണികൃഷ്ണൻ, പാപ്പച്ചൻ തുടങ്ങിയവരും സഹായത്തിന് ഉണ്ടായിരുന്നു. പഴയകാല തൊഴിലാളികളായ അക്കര തങ്കമ്മ കുഞ്ഞപ്പനും എരിക്കുംപുറത്ത് കുട്ടി വള്ളോനും കൂടിയാണ് ഉദ്ഘാടനം ചെയ്തത്. കർഷക സംഘം ഏരിയ ജോയന്‍റ്​ സെക്രട്ടറി പി. അശോകൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- കൈപ്ര ആലത്തിപ്പാടത്ത് നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.