NEW മുൻസിഫ്​ മജിസ്​ട്രേറ്റ്​ റാങ്ക്​ ലിസ്​റ്റ്​: ജെ. സാറ ഫാത്തിമ ഒന്നാമത്​

കൊച്ചി: മുൻസിഫ് മജിസ്‌ട്രേറ്റുകളെ തെരഞ്ഞെടുക്കാനുള്ള കേരള സ്റ്റേറ്റ് ജുഡീഷ്യല്‍ സര്‍വിസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശിനി ജെ. സാറ ഫാത്തിമക്ക്. ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രിലിമിനറി പരീക്ഷയില്‍ നാലായിരത്തോളം പേരാണ് പങ്കെടുത്തത്. ഇതില്‍നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്​ വീണ്ടും പരീക്ഷ നടന്നു. തുടര്‍ന്ന് 160 പേരെ അഭിമുഖത്തിന്​ ക്ഷണിച്ചിരുന്നു. ഇതില്‍നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട 84 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കളമശ്ശേരി നാഷനല്‍ ലോ സ്‌കൂളിലാണ്​ ​26കാരിയായ ഫാത്തിമയുടെ നിയമപഠനം. ആലപ്പുഴ സ്​റ്റേഡിയം വാർഡ്​ വലിയപുരക്കൽ ഡോ. ജിഹാനുദ്ദീൻ (ഫാത്തിമ ഡെന്‍റൽ ക്ലിനിക്​)-ലൈല ബീവി ദമ്പതികളുടെ മകളാണ്​. സഹോദരന്‍ ഫക്രുദ്ദീന്‍ തിരുവനന്തപുരം സി.ഇ.ടിയില്‍ എം.ടെക് വിദ്യാർഥിയാണ്. മുൻ എം.എൽ.എയും കോൺഗ്രസ്​ നേതാവുമായ ഷാനിമോൾ ഉസ്മാൻ പിതൃ​സഹോദരിയുടെ മകളാണ്​. എസ്​.ജെ. അരവിന്ദിനാണ്​ രണ്ടാം റാങ്ക്​. അൽഫോൻസ ട്രീസ തോമസ്​ മൂന്നും ബാലു ദിനേഷ്​ നാലും റാങ്കുകൾ നേടി. 2020ലാണ്​ കേരള ജുഡീഷ്യൽ സർവിസ്​ പരീക്ഷ നടത്തിയത്​. എസ്​.ടി വിഭാഗത്തിൽനിന്ന്​ എ.എസ്​. ഗ്രീഷ്​മ, സിമി പി. സിജു എന്നിവരും റാങ്ക്​ പട്ടികയിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.