NEW കളി തടസ്സപ്പെടുത്തിയത് ചോദ്യംചെയ്ത പത്താംക്ലാസ്​ വിദ്യാർഥിക്ക്​ മർദനം; കണ്ണിന് പരിക്കേറ്റു

ആറാട്ടുപുഴ: കുട്ടികളുടെ കളി തടസ്സപ്പെടുത്തിയത്​ ചോദ്യംചെയ്ത 15 വയസ്സുകാരന് അയൽവാസിയുടെ മർദനം. മരക്കമ്പുകൊണ്ടുള്ള അടിയിൽ കണ്ണിന് പരിക്കേറ്റു. തൃക്കുന്നപ്പുഴ പല്ലന കൊട്ടയ്ക്കാട് അനിൽകുമാറി​ൻെറ മകൻ പത്താംക്ലാസ്​ വിദ്യാർഥി അരുണിനാണ് (15) പരിക്കേറ്റത്. സംഭവത്തിൽ സമീപവാസി പല്ലന മുണ്ടൻപറമ്പ് കോളനിയിൽ ശാർങ്​ധരനെതിരെ (55) തൃക്കുന്നപ്പുഴ പൊലീസ്​ കേസെടുത്തു. വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടിനായിരുന്നു സംഭവം. വീടിന് സമീപത്തെ വീട്ടുവളപ്പിൽ കുട്ടികൾ കളിക്കുന്നതിനിടെ അവരോടൊപ്പമുള്ള ത​ൻെറ ചെറുമക്കളെ വിളിക്കാൻ ശാർങ്​ധരൻ അവിടെയെത്തി. ചെറുമക്കളെ വഴക്കുപറഞ്ഞ് ഓടിച്ചശേഷം അവരെ കളിക്കാൻ വിളിച്ചത് ചോദ്യംചെയ്​ത്​ അവിടെയുണ്ടായിരുന്ന മറ്റ് കുട്ടികളോട് ദേഷ്യപ്പെടുകയും അവരുടെ കളിസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത അരുണിനെ കൈയിൽ കിട്ടിയ മരക്കഷ്ണം കൊണ്ട് അടിക്കുകയായിരുന്നു. മർദനത്തിൽ ഇടതുകണ്ണിനാണ്​ പരിക്ക്​. ശരീരത്തി​ൻെറ വിവിധ ഭാഗങ്ങളിലും മർദനമേറ്റ പാടുണ്ട്. അരുണിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.