ജലനിരപ്പുയർന്ന മൂവാറ്റുപുഴയാർ
മൂവാറ്റുപുഴ: കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശനിയാഴ്ച പുലർച്ച മുതൽ മഴ കനത്തതോടെ മൂവാറ്റുപുഴയാറിന്റെ കൈവഴികളായ കാളിയാർ, തോടുപുഴ, കോതമംഗലം ആറുകളിൽ ജലനിരപ്പ് ഉയർന്നിരുന്നു. മഴ തുടർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളത്തിലാകും.
പുഴക്കര കാവ് കടവ് മുതൽ ലത പാലം വരെയുള്ള പുഴയോര നടപ്പാതകളും കുളിക്കടവുകളും മുങ്ങി. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകൾ ഉയർത്തിയതോടെ തൊടുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മൂന്നു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവും മറ്റ് ഷട്ടറുകൾ 100 സെന്റിമീറ്റർ വീതവുമാണ് തുറന്നത്.
മേഖലയിലെ ചെറുതോടുകളും പുഴകളിലും പാടശേഖരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഉയരുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്.മഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ റവന്യൂ വകുപ്പും, തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളും ജാഗ്രതയിലാണ്. താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
അഗ്നിശമനസേനയും പൊലീസും സന്നദ്ധസംഘടനകളും ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കം പൂർത്തിയാക്കിട്ടുണ്ട്. 2018 മുതൽ മൂന്ന് വർഷങ്ങളിൽ വെള്ളപ്പൊക്കത്തി മൂവാറ്റുപുഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. വാണിജ്യ മേഖലയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.