മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നു

മൂവാറ്റുപുഴ: മഴ ശക്തമായി മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. തിങ്കളാഴ്ച സന്ധ്യയോടെ ആരംഭിച്ച കനത്ത മഴയെത്തുടർന്ന് കാളിയാർ പുഴയിൽ നീരൊഴുക്ക് വർധിച്ചതും മലങ്കര ഡാമി​െൻറ ഷട്ടർ തുറന്നതുമാണ് ജലനിരപ്പുയരാൻ കാരണമായത്.

കാളിയാറിലും തൊടുപുഴയാറിലും ജലനിരപ്പ് വലിയ തോതിൽ ഉയർന്നതോടെയാണ് ഇവ സംഗമിക്കുന്ന മൂവാറ്റുപുഴയാറ്റിലും ആറടിയോളം ജലനിരപ്പ് ഉയർന്നത്. രാവിലെ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന 9.01 മീറ്ററും പിന്നിട്ട് 9.965 മീറ്ററായി പുഴയിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഇതിനിടെ മലങ്കര ഡാമി​െൻറ ആറ്​ ഷട്ടറും 60 സെ.മീ. ഉയർത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. ചൊവ്വാഴ്ച പുലർച്ചയോടെതന്നെ നഗരത്തിലെ പുഴയോര നടപ്പാത അടക്കം വെള്ളത്തിലായിരുന്നു. കടാതിതോട്, മുളവൂർ തോട് അടക്കം തോടുകളല്ലാം നിറഞ്ഞുകവിഞ്ഞു. മഴ ശക്തമായി തുടർന്ന് ഒന്നരയടികൂടി വെള്ളം ഉയർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളത്തിലാകും.

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇലാഹിയ കോളനി, മൂന്നുകണ്ടം, സ്​റ്റേഡിയം പരിസരം, കൊച്ചങ്ങാടി, ആനിക്കാക്കുടി കോളനി, പായിപ്ര പഞ്ചായത്തിത്തിലെ പെരുമറ്റം കൂൾമാരി തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടങ്ങളിൽ താമസിക്കുന്നത്.

ജനം ജാഗ്രത പാലിക്കണമെന്നുള്ള മുന്നറിയിപ്പുകൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നൽകുന്നുണ്ട്. ആരക്കുഴ, ആയവന, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, വാളകം പഞ്ചായത്തിലും മഴ ദുരിതം വിതക്കുകയാണ്​.

​െഡപ്യൂട്ടി കലക്ടർ എം.എസ്. ബിന്ദുവി​െൻറ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ റവന്യൂ, പൊലീസ് അഗ്​നിരക്ഷാസേന തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ എല്ലാ ഒരുക്കവും നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആറ്​ ദുരിതാശ്വാസ ക്യാമ്പ്​ തുറക്കാൻ ഒരുക്കം ആരംഭിച്ചു. വെള്ളം ഉയരുകയാണെങ്കിൽ നഗരസഭ പരിധിയിലും പഞ്ചായത്തുകളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും മൂവാറ്റുപുഴ താലൂക്ക് ഓഫിസിൽ പ്രവർത്തനമാരംഭിച്ചു. 

Tags:    
News Summary - The water level in Muvattupuzha river rose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.