സുബിന്‍ സാബു

ദേശീയ നൃത്തമത്സരത്തില്‍ മൂവാറ്റുപുഴയുടെ അഭിമാനമായി സുബിന്‍ സാബു

മൂവാറ്റുപുഴ: ഗോവയില്‍ നടന്ന ആറാമത് കള്‍ച്ചറല്‍ നാഷനല്‍ നൃത്തമത്സരത്തില്‍ ഭരതനാട്യത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച സുബിന്‍ സാബു ഒന്നാംസ്ഥാനം നേടി.

ഓപണ്‍ കാറ്റഗറിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ 25ഓളം മത്സരാർഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് നേട്ടം. ഓപണ്‍ കാറ്റഗറി സെമി ക്ലാസിക്കല്‍ ഗ്രൂപ് ഡാന്‍സിലും സുബിന്‍ പങ്കെടുത്ത ഭരതലാസ്യ ഡാന്‍സ് വേള്‍ഡ് കേരള ഗ്രൂപ്പിനും ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഖില്‍ നടരാജം അന്തര്‍ സംസ്‌കൃതി സംഘമാണ് നൃത്തമത്സരം സംഘടിപ്പിച്ചത്.

മൂവാറ്റുപുഴ നിര്‍മല കോളജ് ജങ്ഷന്‍ പുത്തന്‍കുടിയില്‍ സാബുവി‍െൻറയും ബിന്‍സിയുടെയും മകനാണ്. ഛന്ദിഗ്രാമിലെ പ്രാചീന്‍ കലാകേന്ദ്ര യൂനിവേഴ്‌സിറ്റിയില്‍ ആര്‍.എല്‍.വി ലക്ഷ്മി നാരായണ‍െൻറ ശിക്ഷണത്തില്‍ ഭരതനാട്യം ഒന്നാംസെമസ്റ്റര്‍ ഡിപ്ലോമ ചെയ്യുകയാണ്.

Tags:    
News Summary - Subin Sabu is the pride of Muvattupuzha in the National Dance Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.