പുതിയ പൈനാപ്പിൾ കൃഷിരീതിക്ക് വാഴക്കുളത്ത് തുടക്കമാകുന്നു

മൂവാറ്റുപുഴ: പൈനാപ്പിൾ കൃഷി ലാഭകരമാക്കാനുള്ള പദ്ധതിക്ക് ഞായറാഴ്ച വാഴക്കുളത്ത് തുടക്കമാകുന്നു. കർണാടകയിൽ അടക്കം വിജയിച്ച കൃഷിരീതി ആദ്യമായാണ് സംസ്ഥാനത്ത് പരീക്ഷിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള പൈനാപ്പിൾ കൃഷിയാണ് വാഴക്കുളത്തും ആരംഭിക്കുന്നത്. കള നിയന്ത്രണത്തിനും ജലാംശം സംരക്ഷിക്കാനും ഫലപ്രദമാണിത്.

പരീക്ഷണാടിസ്ഥാനത്തിൽ വാഴക്കുളം ഫൊറോന പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ആരംഭിക്കുന്ന പുതിയ കൃഷിരീതിയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് ഷീറ്റിന് ഏക്കറിന് 20,000 രൂപയോളം ചെലവാകുമെങ്കിലും ഈ രീതിക്ക് ഒട്ടേറെ ഗുണങ്ങളും സാമ്പത്തിക ലാഭവുമുണ്ടെന്ന് പൈനാപ്പിൾ ആൻഡ് റബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തങ്കച്ചൻ താമരശ്ശേരിൽ പറഞ്ഞു.

തോട്ടത്തിലെ ബാഷ്പീകരണം തടയാൻ ഏറ്റവും നല്ല മാർഗമാണ് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള പുതയിടൽ. 85 ശതമാനം ബാഷ്പീകരണം തടയാൻ ഇതിലൂടെ സാധിക്കും. ഒരേക്കറിൽ ഒന്നുമുതൽ മുതൽ രണ്ടു ലക്ഷം രൂപ വരെ അധികലാഭം ഉണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

Tags:    
News Summary - A new pineapple cultivation method begins at Wazhakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.