representational image

പുഴയിൽ വീണ് ഒഴുക്കിൽപെട്ട വീട്ടമ്മയെ രക്ഷപ്പെടുത്തി

മൂവാറ്റുപുഴ: കിഴക്കേക്കര കോളനിക്കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് ഒഴുക്കിൽപെട്ട വീട്ടമ്മയെ രണ്ട് കിലോമീറ്റർ താഴെ കാവുങ്കര തൊണ്ടിക്കടവിൽനിന്ന് അഗ്നിസുരക്ഷാസേന രക്ഷപ്പെടുത്തി. കിഴക്കേക്കര സ്വദേശിനി ലൈല ഷാജഹാനെയാണ് (36) രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 6.15 ഓടെയാണ് സംഭവം.

കോതമംഗലം ആറ്റിലെ കിഴക്കേക്കര കോളനിക്കടവിൽ കുളിക്കാനിറങ്ങുമ്പോൾ കാൽ വഴുതി പുഴയിൽ വീണ ഇവർ ഒഴുക്കിൽപെടുകയായിരുന്നു. ശക്തമായ ഒഴുക്കിൽ നീന്തിരക്ഷ പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ രണ്ട് കിലോമീറ്റർ താഴെ തൊണ്ടിക്കടവിൽ ഒരു കാട്ടുവള്ളിയിൽ പിടിച്ച് കിടക്കുകയായിരുന്നു.

ഇവർ ഒച്ചവെച്ചതോടെയാണ് നാട്ടുകാർ സംഭവം കണ്ടത്. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസംഘം 500 മീറ്ററോളം നീന്തിച്ചെന്ന് ലൈഫ് ബോ, റോപ് എന്നിവ ഉപയോഗിച്ച് രക്ഷപ്പെടുത്തി ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു. ഫയർ ഓഫിസർ എം.വി. ബിനോജ്, ഫയർമാൻമാരായ സിദ്ദീഖ് ഇസ്മയിൽ, മുകേഷ് അനീഷ് എന്നിവരാണ് 500 മീറ്റർ നീന്തി ചെന്ന് രക്ഷാപ്രവർത്തനം നടത്തിയത്.  

Tags:    
News Summary - A housewife who fell into the river and was swept away was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.