മാത്യു
കാക്കനാട്: പള്ളി വികാരി ചമഞ്ഞ് കന്യാസ്ത്രീ മഠങ്ങളിൽ നിന്ന് ചികിത്സ ധനസഹായമറവിൽ തട്ടിപ്പ് നടത്തിയ പത്തനംതിട്ട സ്വദേശിയെ തൃക്കാക്കര പൊലീസ് പിടികൂടി. പത്തനംതിട്ട വെച്ചൂച്ചിറ ആലുക്കയിൽ മാത്യു (73) ആണ് പിടിയിലായത്.
കാക്കനാട് അത്താണി സെന്റ് മേരീസ് കാത്തലിക് പള്ളിയുടെ വ്യാജ ലെറ്റർ ഹെഡും സീലും തയ്യാറാക്കി ഇയാൾ തട്ടിപ്പ് പതിവാക്കിയതിനെ തുടർന്ന് പള്ളി സെക്രട്ടറി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കന്യാസ്ത്രീ മഠങ്ങളിലെത്തി ചികിത്സ സഹായത്തിനായിപണം അഭ്യർഥിച്ച ശേഷം വെച്ചൂച്ചിറ സ്വദേശിയായ സ്ത്രീയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നതായിരുന്നു ഇയാളുടെ പതിവ്. പിന്നീട് ഈ അക്കൗണ്ടിൽ നിന്ന് പ്രതി തന്നെ പണം പിൻവലിക്കും. കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും ഇത്തരം തട്ടിപ്പുകൾ നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം.
കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട്ടെ ഒളിസങ്കേതതിൽ നിന്ന് തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ പൊലീസ് ഓഫിസർമാരയ സിനാജ്, ഇ.കെ. സുജിത്, ഗുജറാൾ സി. ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.