സുജേഷ്
കുമാർ
Posted On
date_range Updated On
date_range ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ
കോതമംഗലം: ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ എരമല്ലൂർ ഓത്തറത്ത് സുജേഷ് കുമാർ (45) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25ന് പുലർച്ചെ കുത്തുകുഴിയിലുള്ള വർക്ക്ഷോപ്പിൽനിന്ന് ഇയാൾ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്.
ആലപ്പുഴ, അടിമാലി, മാന്നാർ തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. എസ്.എച്ച്.ഒ സി.എൽ. ഷാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ ബൈജു പി. ബാബു, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ മാരായ ജോസ് ബെന്നോ തോമസ്, സലീം പി. ഹസ്സൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.