അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range ബൈക്ക് മോഷണക്കേസിൽ മൂന്നുപേർ പിടിയിൽ
കോതമംഗലം: ബൈക്ക് മോഷണക്കേസിൽ മൂന്നുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വല്ലം സ്വദേശി പുളിക്കക്കുടി ഫൈസൽ (30), കോതമംഗലം അമ്പലപ്പറമ്പ് സ്വദേശി മരോട്ടിത്തടത്തിൽ പ്രിൻസ് (34), നെല്ലിക്കുഴി സ്വദേശി പാറക്കൽ അച്ചു (20) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആറാം തീയതിയാണ് പ്രതികൾ ആലുവ ഭാഗത്തുനിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞത്. വ്യാജ നമ്പർ പ്ലേറ്റ് വെച്ചാണ് വാഹനം ഉപയോഗിച്ചിരുന്നത്. കോതമംഗലം ഭാഗത്ത് പൊലീസ് വാഹന പരിശോധനക്കിടയാണ് പ്രതികൾ പിടിയിലാകുന്നത്. കോതമംഗലം എസ്.ഐ ജോയി, അനൂപ്, രഞ്ജിത്, ശ്രീജിത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.