മോ​ഷ്​​ടാ​ക്ക​ൾ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​ വാ​രി​യി​ട്ടി​രി​ക്കു​ന്നു

ഊന്നുകല്ലിലെ ക്ഷേത്രത്തിലും വീട്ടിലും വൻ മോഷണം; ശ്രീ​കോ​വി​ലി​ന്‍റെ​ പൂ​ട്ട് പൊ​ളി​ച്ച് അകത്ത്​ കടന്നു

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ ന​മ്പൂ​രി​ക്കൂ​പ്പ് ക​രി​ങ്കാ​ളി പാ​റ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ ഓ​ഫി​സി​െൻറ​യും ശ്രീ​കോ​വി​ലി​െൻറ​യും പൂ​ട്ട് പൊ​ളി​ച്ച് അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും പു​തി​യേ​ട​ത്ത് മ​ത്താ​യി​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ ഏ​ക​ദേ​ശം ഏ​ഴ് ജോ​ടി ക​മ്മ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​രേ​ത​നാ​യ പ​റ​ക്കു​ടി ജ​യിം​സി​െൻറ വീ​ട്ടി​ലും റി​ട്ട.​കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ര​ൻ മാ​ന്തൊ​ട്ടി വീ​ട്ടി​ൽ ഫ്രാ​ൻ​സി​സി​െൻറ വീ​ട്ടി​ലും വാ​തി​ൽ പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ന്നു.

മോ​ഷ​ണ​ത്തി​െൻറ വ്യാ​പ്തി എ​ത്ര​ത്തോ​ള​മെ​ന്ന് അ​റി​യ​ണ​മെ​ങ്കി​ൽ വീ​ടു​ക​ളി​ലെ ആ​ളു​ക​ൾ തി​രി​ച്ചെ​ത്തി​യാ​ൽ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യും വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​ക്കും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. രാ​ത്രി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഊ​ന്നു​ക​ൽ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.

News Summary - theft in Oonnukal Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.