Posted On
date_range Updated On
date_range കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്ക്
കോതമംഗലം: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യാത്രികന് ഗുരുതര പരിക്ക്. പുന്നേക്കാട് കരിയിലപ്പാറ കുന്നപ്പിള്ളി ബിനോയ് ജേക്കബിനാണ് ഗുരുതര പരിക്കേറ്റത്. പോത്തുപാറയിലെ സ്വകാര്യ റബർ കമ്പനിയിലെ ജീവനക്കാരനായ ബിനോയി ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം.
പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബൈക്ക് മറിഞ്ഞ് റോഡിൽ കിടന്ന ബിനോയിയെ പിറകെ വന്ന കമ്പനിയിലെ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.