ഊന്നുകൽ ടൗണിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ സി.കെ. വർഗീസിന്റെ നേതൃത്വത്തിൽ പിടികൂടുന്നു
Posted On
date_range Updated On
date_range പെരുമ്പാമ്പിനെ പിടികൂടി
കോതമംഗലം: രണ്ട് കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ ഊന്നുകൽ ടൗണിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സമീപത്തെ കോഴിക്കൂട്ടിൽനിന്നും പിടികൂടി. ബുധനാഴ്ച പുലർച്ച അഞ്ചരയോടെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പ് പിടിത്ത വിദഗ്ധൻ സി.കെ. വർഗീസ് എത്തി തടിക്കുളം ഫോറസ്റ്റ്ഓഫിസറുടെ സാന്നിധ്യത്തിൽ ഊന്നുകൽ ടൗണിലെ ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഊന്നുകൽ വള്ളോം തടത്തിൽ മത്തായിയുടെ കോഴിക്കൂട്ടിൽ എത്തിയ പെരുമ്പാമ്പിനെ പിടിച്ചിരുന്നു. ഒരു മാസം മുമ്പ് ടൗണിലെ ന്യൂ താജ് ഹോട്ടലിന് പിന്നിലെ ചതുപ്പ് പറമ്പിലും കൂറ്റൻ പെരുമ്പാമ്പെത്തി ഭീതി പരത്തിയിരുന്നു. പിടികൂടിയ പാമ്പിനെ വനം വകുപ്പ് അധികൃതർ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.