Posted On
date_range Updated On
date_range കോഴി ഫാമിൽനിന്ന് വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു
കോതമംഗലം: കോഴി ഫാമിൽ നിന്നു വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു. കോട്ടപ്പടി താമരുകുടിയിൽ ടി.ടി. കുഞ്ഞാണ് (60) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
കോഴി കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ കൂട്ടിൽ കയറിയ കുഞ്ഞിനെ അന്വേഷിച്ച് ജോലിക്കാരൻ അകത്തു കയറിയപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ നിലത്ത് വീണുകിടക്കുന്നതാണ് കണ്ടത്. ഉടനെ കോതമംഗലം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മേഴ്‌സി. മക്കൾ: എൽദോസ്, ജിത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.