പിടികൂടിയ പാമ്പുമായി മാർട്ടിൻ മേക്കമാലി
Posted On
date_range Updated On
date_range രാജവെമ്പാലയെ പിടികൂടി
കോതമംഗലം: ഭൂതത്താൻകെട്ടിന് സമീപത്തുനിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് പാലത്തിന് സമീപത്തെ വീടിന്‍റെ അടുക്കള വരാന്തയോട് ചേർന്ന് ചാരിവെച്ചിരുന്ന വാട്ടർ ടാങ്കിന്‍റെ അടപ്പിനടിയിലായിരുന്നു 12 അടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടത്.
വീട്ടുകാർ തുണ്ടം റേഞ്ച് ഓഫിസിൽ വിവരമറിയിക്കുകയും വാർഡ് അംഗം സിജി ആന്‍റണി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും ചെയ്തു. അധികൃതരുടെ നിർദേശപ്രകാരം പാമ്പുപിടിത്ത വിദഗ്ധൻ മാർട്ടിൻ മേക്കമാലി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. മാർട്ടിൻ പിടികൂടുന്ന 128ാമത്തെ രാജവെമ്പാലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.