തീപിടിത്തത്തിൽ നശിച്ച കിടപ്പുമുറി
പെൺകുട്ടിയെ ശല്യംചെയ്തത് ചോദ്യംചെയ്തതിന് വീടിന് തീവെച്ച യുവാവ് പിടിയിൽ
കോതമംഗലം: പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യംചെയ്തതിെൻറ വൈരാഗ്യത്തിൽ വീടിന് തീവെച്ച യുവാവ് പിടിയിൽ. പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നിയെയാണ് (22) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ് തീയിട്ടത്. വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി തീവെക്കുകയായിരുന്നു. പെൺകുട്ടിയെ ശല്യംചെയ്തത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ.
അന്വേഷണസംഘത്തിൽ പോത്താനിക്കാട് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐമാരായ റോജി ജോർജ്, ലിബു തോമസ്, കെ.ടി. സാബു, എ.എസ്.ഐമാരായ എം.എസ്. മനോജ്, വി.സി. സജി, സി.പി.ഒമാരായ കെ.എ. നിയാസുദ്ദീൻ, വി.കെ. സനൂപ്, ഷാനവാസ് എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.