നേര്യമംഗലത്ത് അപകടത്തിൽപെട്ട ബസ്
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
കോതമംഗലം: നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് കാനയിലേക്ക് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു.ഞായറാഴ്ച രാവിലെ 7.30ഓടെ കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ഇടുക്കി ജങ്ഷനു സമീപത്താണ് അപകടം.
എറണാകുളത്തുനിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന ബസ് നിന്ത്രണം വിട്ട് കാനയിലേക്ക് ഇറങ്ങി മറിയുകയായിരുന്നു. 30ൽപരം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ആർക്കും ഗുരുതര പരിക്കില്ല. ബസ് ഡ്രൈവറെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.