കിണറ്റിൽ വീണ കാട്ടുപന്നികളെ രക്ഷപ്പെടുത്തി

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പി​ണ​വൂ​ർ​കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ വീ​ണ 14 കാ​ട്ടു​പ​ന്നി​ക​ളെ വ​ന​പാ​ല​ക​ർ ര​ക്ഷ​പ്പെ​ടു​ത്തി.

വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പി​ണ​വൂ​ർ​കു​ടി, പെ​രു​മാ​ൾ​കു​ത്തി​ലെ പു​ര​യി​ട​ത്തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ക്കി​ട​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ കിണറ്റി​ലാ​ണ് 14 പ​ന്നി​ക​ൾ വീ​ണ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് പ​ന്നി​ക​ൾ കി​ണ​റ്റി​ൽ വീ​ണ​ത്.

വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബി.​എ​ഫ്.​ഒ ടി.​എ​ച്ച്. അ​ബു, വാ​ച്ച​ർ രാ​ജു എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. വ​ല​യി​ട്ട് പി​ടി​ച്ച പ​ന്നി​ക​ളെ കിണറ്റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി കാ​ട്ടി​ൽ വിട്ടതായി വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ സി​ജി മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - Rescued wild boar that fell into the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.