ശിവദാസ്
Posted On
date_range Updated On
date_range പണയംവെച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കോതമംഗലം: മാറ്റ് കുറഞ്ഞ സ്വർണം പണയംവെച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻപുരയ്ക്കൽ വീട്ടിൽ ശിവദാസിനെയാണ് (63) ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കവളങ്ങാട് സഹകരണ ബാങ്കിന്റെ പുത്തൻകുരിശ് ബ്രാഞ്ചിൽ 5,64,000 രൂപയുടെ മാറ്റ് കുറഞ്ഞ സ്വർണം പണയംവെച്ച സംഘത്തിലെ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിലാണ് സംഭവം.
അടിമാലിയിൽ ഒളിവിൽ കഴിഞ്ഞുവരവെയാണ് ശിവദാസനെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ കെ.പി. സിദ്ദീഖ്, എ.എസ്.ഐ പി.എ. മനാഫ്, എസ്.സി.പി.ഒ എ.പി. ഷിനോജ്, എ.എസ്. ഷനിൽ, സി.പി.ഒ പി.എൻ. ആസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.