Posted On
date_range Updated On
date_range പുഴയിൽ കുളിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു
കോതമംഗലം: മാതിരപ്പള്ളി പള്ളിപ്പടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി വാരിക്കോലിൽ വാര്യം വീട്ടിൽ ഗോപാലകൃഷണ വാര്യരുടെ മകൻ ജി.പ്രദീപ് (47) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ പ്രദീപ് ഒഴുക്കിൽപ്പെടുകയായിരുന്നു.
സമീപവാസികൾ കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂബ ടീം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പതിനഞ്ചടി താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതിന് ശേഷം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.