Posted On
date_range Updated On
date_range ജോലിയില്‍നിന്ന് പിരിച്ചുവിട്ട മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി
കോതമംഗലം: സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കുറ്റിലഞ്ഞി പാറക്കല്‍ അനുപ് (44) ആണ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്.
പാലക്കാട്ടേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അനൂപ് വീട്ടില്‍നിന്ന് തിങ്കളാഴ്ച്ച ഇറങ്ങിയത്. എന്നാല്‍ കോതമംഗലത്തെത്തി സ്വകാര്യ ലോഡ്ജില്‍ മുറിയെടുക്കുകയായി രുന്നു. ശമ്പളവും ആനൂകൂല്യങ്ങളും ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ലോഡ്ജിലെ ചിത്രങ്ങൾ കമ്പനി അധികൃതർക്ക് അയച്ച ശേഷമാണ് ജീവനൊടുക്കിയത്.
പിതാവ്: പാറക്കല്‍ രവീന്ദ്രനാഥ്. മാതാവ്: ഗീത. ഭാര്യ: സരിത (കുറ്റിലഞ്ഞി എം.ഇ.എസ് സ്ക്കൂള്‍ അധ്യപിക) മക്കൾ: അശ്വിന്‍, ദേവിക. ബുധനാഴ്ച്ച കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന്ന് ശേഷം സംസ്ക്കാരം വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.