പരസ്യ ബോർഡിന്റെ ഗ്രില്ലുകൾക്കിടയിൽ കുരുങ്ങിയ കാക്കയെ അഗ്നിരക്ഷാസേന അംഗങ്ങൾ രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range പരസ്യ ബോർഡിൽ കുരുങ്ങിയ കാക്കയെ രക്ഷപ്പെടുത്തി
കോതമംഗലം: നഗരത്തിൽ സ്ഥാപനത്തിന്റെ പരസ്യ ബോർഡിന്റെ ഗ്രില്ലുകൾക്കിടയിൽ കുരുങ്ങിയ കാക്കയെ അഗ്നി രക്ഷ സേന രക്ഷപ്പെടുത്തി.തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കാക്കയുടെ കഴുത്ത് ഗ്രില്ലിനിടയിൽ കുടുങ്ങി പിടക്കുന്നത് തൊട്ടടുത്ത സ്ഥാപനത്തിലെ ഒരാൾ കണ്ടത്. ഉടനെ അഗ്നി രക്ഷ സേനയെ വിവരമറിയിച്ചു.
അവരെത്തി ആർച്ചിന്റെ മുകളിൽ കയറി കാക്കയെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സുജിത്, കെ.പി. ഷമീർ, ആബിദ്, ജിയോബിൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.