ഉ​ട്ടോ​പ്യ​ന്‍ ഡി​സ്റ്റോ​പി​യ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ബേ​സി​ൽ ജോ​സ​ഫ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

'ഉട്ടോപ്യന്‍ ഡിസ്റ്റോപിയക്ക്' കൊച്ചിയില്‍ തുടക്കം

കൊച്ചി: ടൂറിസം വകുപ്പ്, ഐ.എം.എ, കെ.എസ്.ഐ.ഡി.സി എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന കല, ഡിസൈന്‍, ടെക്നോളജി എന്നിവയുടെ ആഘോഷമായ ഉട്ടോപ്യന്‍ ഡിസ്റ്റോപിയക്ക് കൊച്ചിയില്‍ തുടക്കമായി. സംവിധായകന്‍ ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

ഈമാസം ഒമ്പതുവരെ നീളുന്ന പരിപാടികള്‍ മരട് ഹൈ-ലൈറ്റ് പ്ലാറ്റിനോയിലാണ് നടക്കുന്നത്. പ്രവേശന ടിക്കറ്റുകള്‍ 100 രൂപക്ക് www.insider.com, www.joboy.in എന്നീ വെബ്സൈറ്റുകളിലൂടെ ലഭ്യമാണ്. കലാ പ്രദര്‍ശനങ്ങള്‍, അവതരണങ്ങള്‍, കോണ്‍ഫറന്‍സുകള്‍, ഓപണ്‍ മൈക്, കച്ചേരികള്‍ എന്നിവ പരിപാടിയുടെ ഭാഗമായിട്ടുണ്ട്.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍, ഡിസൈന്‍ കേരള, ലിറ്റില്‍ മാര്‍ഷ്യന്‍സ് എന്നിവയുമായി സഹകരിച്ച് കോണ്‍ഫറന്‍സുകള്‍, ടോക് ഷോകള്‍, പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 400ലധികം കലാകാരന്മാരുടെ പ്രകടനങ്ങൾ, 22ലധികം ഇന്‍സ്റ്റലേഷന്‍സ്, 25ലധികം കലാപ്രകടനങ്ങള്‍ തുടങ്ങിയവ നടക്കും. എല്ലാ ദിവസവും വൈകീട്ട് മലയാളത്തിലെ പ്രശസ്ത ബാന്‍ഡുകളുടെ പരിപാടികൾ നടക്കും.

Tags:    
News Summary - Utopian dystopia' begins in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-25 04:25 GMT
access_time 2024-04-24 06:39 GMT