ബസിൽ മാലപൊട്ടിക്കാൻ ശ്രമിച്ച യുവതി പിടിയിൽ

കൊച്ചി: ബസിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് യുവതി പൊലീസ് പിടിയിൽ. നെയ്വേലി സ്വദേശി വള്ളിയാണ് (30) എറണാകുളം സൗത്ത് പൊലീസിന്‍റെ പിടിയിലായത്.

പനങ്ങാടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് ഇവർ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. അവർ ബഹളം വെച്ചതിനെത്തുടർന്ന് ബസ് ജീവനക്കാർ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

Tags:    
News Summary - Tried to break the necklace on the bus; woman is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.