ഫോർട്ട്കൊച്ചി: വിനോദസഞ്ചാര മേഖലയായ ഫോർട്ട്കൊച്ചിയിൽ തെരുവുനായ് ശല്യം രൂക്ഷം. കൂട്ടമായി എത്തുന്ന നായ്ക്കൾ സഞ്ചാരികളെ ഭീതിയിലാഴ്ത്തുകയാണ്. ശനിയാഴ്ച സംഗീതപരിപാടി കാണാനായി ഫോർട്ട്കൊച്ചിയിൽ എത്തിയ തിരുവനന്തപുരം സ്വദേശി പി.എസ്. അഭിലാഷിനെ നായ്ക്കൂട്ടം ഓടിച്ചിട്ടു.
ഫോർട്ട്കൊച്ചി പരേഡ് മൈതാനിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. ഓട്ടത്തിനിടയിൽ അഭിലാഷ് വീണു.
ഓട്ടോ തൊഴിലാളി നായ്ക്കൾക്കുനേരെ കല്ലെറിഞ്ഞ് ഓടിച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ അഭിലാഷിന്റെ കൈക്കും കാൽമുട്ടിനും പരിക്കേറ്റിട്ടുണ്ട്. ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കുട്ടികളുടെ പാർക്കിൽ എത്തിയ വിദ്യാർഥികൾക്ക് നേരെയും തെരുവുനായ്ക്കൾ അക്രമിക്കാൻ ഓടിയെത്തിയിരുന്നു. കച്ചവടക്കാർ നായ്ക്കളെ ഓടിച്ചതോടെയാണ് വിദ്യാർഥികൾ കടിയിൽനിന്ന് രക്ഷപ്പെട്ടത്. കടപ്പുറത്ത് നടപ്പാതയിലൂടെ പോകുകയായിരുന്ന വിദേശിക്കുനേരെയും കഴിഞ്ഞദിവസം തെരുവുനായ്ക്കൾ പാഞ്ഞടുത്തിരുന്നു. ഇവിടെയും രക്ഷകരായത് വഴിയോര കച്ചവടക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.