ഒരാഴ്ച മുമ്പ് പുതുക്കിപ്പണിത ചിരട്ടപ്പാലം റോഡ് മണ്ണ് പരിശോധനക്കായി പൊളിച്ചപ്പോൾ
ഫോർട്ടുകൊച്ചി: ഒരാഴ്ച മുമ്പ് ടാറിട്ട് പുതുക്കിപ്പണിത റോഡ് ചൂടാറും മുമ്പ് തന്നെ പൊളി തുടങ്ങി. ചിരട്ടപ്പാലം കുറുപ്ലാവ് റോഡിലാണ് പാലം പുനർ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനക്കെന്ന പേരിൽ കുഴിയെടുത്തത്.
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഇവിടെ പണികൾ നടക്കുന്നത്. മണ്ണ് പരിശോധനയുടെ ഭാഗമായി വലിയ യന്ത്രം ഉപയോഗിച്ചാണ് റോഡിൽ കുഴിയെടുത്തിരിക്കുന്നത്.
ഈ റോഡ് പുതുക്കി പണിയുന്നതിന് മുമ്പ് തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യാമെന്നിരിക്കെ അതിന് തയാറാവാതെ റോഡ് പുനർനിർമിച്ച് പണിതീർന്ന ശേഷം പൊളിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.