കാക്കനാട്: യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ സ്റ്റാർ ഹോംസ് അനക്സിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂർ സ്വദേശി ഗീത നിവാസിൽ വിനു കെ. സനിലാണ് (30) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. ദൃശ്യങ്ങൾ ചിത്രീകരിച്ച കാമറയും അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി.പി. ജസ്റ്റിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനാജ്, സാബു എന്നിവർ ചേർന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.