വീടുകയറി സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

കൊച്ചി: കലൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ ആക്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. കതൃകടവ് ചമ്മിണി റോഡിൽ കൈതാരത്ത് വീട്ടിൽ കെ.ബി. ഷിബിനെയാണ് (18) എറണാകുളം സെൻട്രൽ അസി. പൊലീസ് കമീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പരാതിക്കാരി നടത്തിവരുന്ന ഹോസ്റ്റലിൽ താമസിക്കുന്ന ഏതോ കുട്ടി പ്രതിയെ അക്രമിച്ചു എന്ന് തെറ്റിദ്ധരിച്ച് പരാതിക്കാരിയുടെ കലൂർ കനാൽ റോഡിലെ വീട്ടിൽ പ്രതിയും മറ്റു മൂന്നുപേരും അതിക്രമിച്ച് കയറി നെഞ്ചിൽ ചവിട്ടുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും മക്കളെയും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് എറണാകുളം ടൗൺ നോർത് പൊലീസ് കേസെടുത്തത്.

പൊലീസ് ഷിബിനെ എളമക്കര ഭാഗത്തുനിന്നാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ കെ.ഒ. സന്തോഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഹരീഷ്, ഇ.എം. ഷാജി, അസി. സബ് ഇൻസ്പെക്ടർ സുനിൽ പി. ജലീൽ, എസ്.സി.പി.ഒമാരായ ഹരീഷ് ബാബു, അഖിലേഷ്, വിപിൻ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Suspect arrested in housebreaking and assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.