മൂവാറ്റുപുഴ സ്നേഹ കൂട്ടായ്മ ചെല്ലാനത്ത്​ എത്തിച്ച ഭക്ഷ്യ വസ്തുക്കൾ

മൂവാറ്റുപുഴയിൽനിന്ന്​ ചെല്ലാനത്തേക്ക്​ സ്നേഹവണ്ടി

മൂവാറ്റുപുഴ: 2018 ലെ പ്രളയത്തിൽ സഹായിച്ച ചെല്ലാനംകാർക്ക് ആശ്വാസവുമായി മൂവാറ്റുപുഴയിലെ സ്നേഹ കൂട്ടായ്മ. ശക്തമായ കടൽക്ഷോഭത്തിലും കോവിഡ് വ്യാപനത്തിലും പെട്ട് ദുരിതത്തിലായ ചെല്ലാനം വാസികൾക്ക് സാമൂഹ്യ പ്രവർത്തകനായ ഷാനവാസ് എഴുത്താനിക്കാട്ടി​െൻറ നേതൃത്വത്തിൽ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും നൽകി.

പായിപ്രയിലെ വീടുകളിൽ നിന്നുമായാണ് ഇവ സംഘടിപ്പിച്ചത്. മൂന്നു മണിക്കൂർ കൊണ്ട് തന്നെ രണ്ട് വണ്ടികളും സാധനങ്ങൾ കൊണ്ട് നിറഞ്ഞു . ഷാനവാസ് എഴുത്താനിക്കാട്, അസീസ് കുന്നപ്പിള്ളി രണ്ടാം വാർഡ്​അംഗം സക്കീർഹുസൈൻ, ഷഫീക്ക് കുന്നുമ്മേക്കൂടി, ഷാഫി എഴുത്താനിക്കാട്, എന്നിവരായിരുന്നു സ്നേഹവണ്ടിയിൽ ഉണ്ടായിരുന്നത്.

സ്രാങ്ക് ഷൈബു, സോജൻ , ടൈറ്റോ ഷെജി, ലിൻസോ, അജിത് തുടങ്ങിയവരുടെ നേതൃത്വത്തിൽ സാധനങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ചെല്ലാനത്തെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അവ വിതരണം ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിൽ മൈതീൻ എടശേരിക്കൂടി, ഖാദിർ തേളായി തുടങ്ങിയവരും സഹായികളായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കടൽ ക്ഷോഭമുണ്ടായപ്പോൾ ഇവർ സഹായമെത്തിച്ചിരുന്നു.

Tags:    
News Summary - Snehavandi from Muvattupuzha to Chellanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.