കൊച്ചി: ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപിനെ എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തണമെന്ന നിവേദനം നാലുമാസത്തിനകം തീർപ്പാക്കണമെന്ന് ഹൈകോടതി. ചേർത്തല താലൂക്കിെൻറ ഭാഗമായ പെരുമ്പളത്തെ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിെൻറ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ പെരുമ്പളം സ്വദേശി കെ. തവമണി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പെരുമ്പളം ദ്വീപ് ഭൂമിശാസ്ത്രപരമായി എറണാകുളം ജില്ലയോടു ചേർന്നാണ് കിടക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. സ്കൂൾ, കോളജ്, ആശുപത്രി സൗകര്യങ്ങൾക്കെല്ലാം ദ്വീപ് നിവാസികൾ എറണാകുളത്തെയാണ് ആശ്രയിക്കുന്നത്. ദ്വീപിൽനിന്ന് എറണാകുളം ജില്ല ആസ്ഥാനത്തേക്ക് 19 കി.മീ. ദൂരം മാത്രമാണുള്ളത്.
1997ൽ സമാന ആവശ്യമുന്നയിച്ച് നൽകിയ നിവേദനം പരിഗണിക്കാൻ കോടതി നേരേത്ത നിർദേശം നൽകിയിരുന്നു. എന്നിട്ടും നടപടിയില്ലാതിരുന്നതിനെത്തുടർന്നാണ് വീണ്ടും ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.