മൂവാറ്റുപുഴ: നൂറുകണക്കിന് രോഗികൾ അനുദിനം വന്നുപോകുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ് നിർമാണം ആരംഭിച്ചതായി മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷിതത്വ ഫണ്ടിൽനിന്ന് കേരളത്തിലെ ആറ് ആശുപത്രികളിലേക്ക് അനുവദിച്ച ഓക്സിജൻ ജനറേറ്റർ പ്ലാൻറുകളില്‍ ഒന്നാണ് മൂവാറ്റുപുഴ ആശുപത്രിയില്‍ നിർമാണം ആരംഭിച്ചത്.
മണിക്കൂറിൽ 1000 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാവുന്ന പ്ലാൻറാണ് സജ്ജമാക്കുന്നത്. 200 ബെഡുകളിലേക്ക് ഓക്സിജൻ നൽകാൻ കഴിയും. ആദ്യഘട്ടമായി നിലവിലെ സെൻട്രൽ ഓക്സിജൻ പ്ലാൻറിലേക്ക് ജനറേറ്റർ പ്ലാൻറ് കൂട്ടിയോജിപ്പിക്കും.
ദേശീയ ആരോഗ്യ അതോറിറ്റി ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിെൻറ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാൻറ് വരുന്നതോടെ ഇപ്പോൾ അനുഭവപ്പെടുന്ന ഓക്സിജൻ സിലിണ്ടർ റീഫില്ലിങ് പ്രശ്നങ്ങൾക്ക് വലിയ അളവിൽ പരിഹാരമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആശാ വിജയൻ പറഞ്ഞു.
ആറ് പുതിയ വെൻറിലേറ്റർകൂടി കഴിഞ്ഞ ദിവസം സജ്ജീകരിച്ചിരുന്നു. ബുധനാഴ്ച കിറ്റ്കോയുടെ വകയായി മൂന്ന് വെൻറിലേറ്റർകൂടി എത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.