മാധ്യമം ‘ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് ചാലക്കൽ ദാറുസ്സലാം സ്കൂൾ വിദ്യാർഥികൾ
സമാഹരിച്ച 4,69,944 രൂപയുടെ ചെക്ക് എം.എച്ച്.സി.ടി മാനേജർ വി.എസ്. സലീമിന്
ചാലക്കൽ പ്രാദേശിക ജമാഅത്ത് അമീർ അബ്ദുൽ സലീം കൈമാറുന്നു
കൊച്ചി: ചാലക്കൽ ദാറുസ്സലാം സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നിർധന രോഗികൾക്ക് സാന്ത്വനവും കൈത്താങ്ങും നൽകുന്ന മാധ്യമം ‘ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് വിദ്യാർഥികൾ സമാഹരിച്ച 4,69,944 രൂപയുടെ ചെക്ക് എം.എച്ച്.സി.ടി മാനേജർ വി.എസ്. സലീമിന് ചാലക്കൽ പ്രാദേശിക ജമാഅത്ത് അമീർ അബ്ദുൽസലീം കൈമാറി.
സ്കൂൾ മാനേജർ കെ.എം. ബാവ, സി.എഫ്.ഒ നൂറുദ്ദീൻ വാലയിൽ, പ്രധാനാധ്യാപകൻ ഫഹീം, അധ്യാപകരായ മുഹമ്മദ് പട്ടിമറ്റം, ഫസൽ ദേവതിയാൽ, ഷെഫീഖ് ഫാറൂഖി, മുർഷിദ്, സാബിറ, ജാസ്മിൻ, ഫാരിസ്, നസീഫ് സജ്ജാദ്, പി.ടി.എ ഭാരവാഹികളായ ജലീൽ, കരീം കല്ലുങ്കൽ, അഹമ്മദ് പുറയാർ, അൻസാർ, ബഷീർ ഞാറ്റുവീട്ടിൽ, അനസ് കീഴ്ത്തോട്ടത്തിൽ, അനീസ ടീച്ചർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.