മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റിന്റെ വി കെയേഴ്സ് പദ്ധതിയുടെ ഭാഗമായി നൽകുന്ന മെഡിക്കൽ ഉപകരണങ്ങൾ മാധ്യമം കൊച്ചി റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫറിൽനിന്ന് ഹോളിക്രോസ് ഹോസ്പീസ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫിഡസ് തോട്ടാൻ ഏറ്റുവാങ്ങുന്നു
കൊച്ചി: നിരാലംബരായ കിടപ്പുരോഗികൾക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി മാധ്യമം. കിടപ്പുരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റിന്റെ വി കെയേഴ്സ് പദ്ധതിയിലൂടെ സംസ്ഥാന വ്യാപകമായി പാലിയേറ്റിവ് സ്ഥാപനങ്ങൾക്ക് എത്തിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് ഹോളിക്രോസ് ഹോസ്പീസിന് വിവിധ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. മാധ്യമം കൊച്ചി റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫറിൽനിന്ന് ഹോളിക്രോസ് ഹോസ്പീസ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫിഡസ് തോട്ടാൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് മാനേജർ വി.എസ്. സലീം അധ്യക്ഷത വഹിച്ചു.
മാധ്യമം കൊച്ചി ബ്യൂറോ ചീഫ് പി.പി. കബീർ, ഹോളിക്രോസ് ഹോസ്പീസ് കൗൺസലർ സിസ്റ്റർ ടെൽമ, വാർഡ് ഇൻ ചാർജ് സിസ്റ്റർ മേഴ്സി എന്നിവർ സംസാരിച്ചു.
എയർബെഡ്, വീൽചെയർ, വാക്കർ, വാക്കിങ് സ്റ്റിക്, കട്ടിൽ, നെബുലൈസർ, അഡ്ജസ്റ്റബിൾ ബാക്ക്റെസ്റ്റ്, ഓക്സിജൻ സിലിണ്ടർ വിത്ത് ഫ്ലോ മീറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിജൻ സിലിണ്ടർ, സക്ഷൻ അപ്പാരറ്റസ് തുടങ്ങിയ ഉപകരണങ്ങളാണ് വി കെയേഴ്സ് പദ്ധതിയുടെ ഭാഗമായി കൈമാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.