കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ
കൊച്ചി മെട്രോയിൽ സഞ്ചരിച്ച് കെ.എം.ആർ.എൽ എം.ഡി
ലോക്നാഥ് ബെഹ്റയുമായി സംസാരിക്കുന്നു
കൊച്ചി: കേന്ദ്രഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ദേശീയ നഗര ഉപജീവന ദൗത്യമായ എൻ.യു.എൽ.എമ്മിന് കീഴിലെ കുടുംബശ്രീയുടെ മികച്ച മാതൃകകൾ സന്ദർശിച്ചു.
ദീന് ദയാല്‍ അന്ത്യോദയ-ദേശീയ നഗര ഉപജീവന ദൗത്യം ജോയന്റ് സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ രാഹുൽ കപൂർ, ദീന് ദയാല്‍ അന്ത്യോദയ-ദേശീയ നഗര ഉപജീവന ദൗത്യം ഡയറക്ടർ ഡോ. മധു റാണി തിയോത്തിയ, പി.എം. സ്വാനിധി ഡയറക്ടർ ശാലിനി പാണ്ഡെ, മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് സന്ദർശനത്തിനെത്തിയത്.
കൊച്ചി മെട്രോ ആൻഡ് വാട്ടർ മെട്രോയിലെ കുടുംബശ്രീ ഇനിഷ്യേറ്റിവ് ഫോർ ബിസിനസ് സൊല്യൂഷൻസ്(കിബ്സ്), കോർപറേഷനിൽ കുടുംബശ്രീയുടെ കീഴിൽ 10 രൂപക്ക് ഭക്ഷണം നൽകുന്ന സമൃദ്ധി ഹോട്ടൽ തുടങ്ങിയവയാണ് സംഘം സന്ദർശിച്ചത്. കൂടാതെ കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ, കുടുംബശ്രീ എൻ.എച്ച്.ജി അംഗങ്ങൾ എന്നിവരുമായി ആശയവിനിമയം നടത്തി. ‘നഗര ദാരിദ്ര്യ നിർമാർജനത്തിനുള്ള നൂതന സമീപനം’ ദേശീയ ശിൽപശാലയുടെ അവസാന ദിവസം രണ്ട് സാങ്കേതിക സെഷനുകൾ നടന്നു. രാഹുൽ കപൂർ നഗര ദാരിദ്ര്യ നിർമാർജനത്തിലെ മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾ എന്ന ആദ്യ സെഷൻ മോഡറേറ്റ് ചെയ്തു. ഡോ. രവി ചന്ദ്ര, അഭിഷേക് ആനന്ദ്, മൻവിത ബരാദി, സംസ്കൃതിശ്രീ, ഡോ. മോനിഷ് ജോസ് എന്നിവർ സംസാരിച്ചു. സംസ്ഥാന തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ‘എല്ലാവരെയും ഉൾക്കൊള്ളുന്ന ഉപജീവന മാർഗങ്ങൾളുടെ സംയോജനം’ സെഷൻ മോഡറേറ്റ് ചെയ്തു. പ്രകൃതി മേത്ത, പഞ്ചമി ചൗധരി, അമൃത, മേഘ്ന മൽഹോത്ര, എസ്. ജഹാംഗീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.