മേത്തർ ഈഗിൾസ് എഫ്.സി.യുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഫിഫ ലോകകപ്പ് 2026 ഫാൻ പാർക്ക് മത്സരങ്ങൾ കാണുന്നതിനുള്ള ടിക്കറ്റുകളുടെ ആദ്യ വിതരണം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മേത്തർ ഈഗിൾസ് എഫ്.സി. ചെയർമാൻ ഷാഫി മേത്തർ മുൻ ഇന്ത്യൻ താരങ്ങളായ സി.സി. ജേക്കബ്, എം.എം. ജേക്കബ്, മുൻ കേരള സ്ട്രൈക്കർ ബ്ലെസി ജോർജ് എന്നിവർക്ക് കൈമാറുന്നു.
കൊച്ചി: കാൽപ്പന്ത് കളിയുടെ ലോകമാമാങ്കത്തിന് മാറ്റുകൂട്ടാൻ കേരളത്തിലൊരുങ്ങുന്ന 'യുണൈറ്റ് 8 സ്‌പോർട്‌സ്' ഫിഫ ലോകകപ്പ് 2026 ഔദ്യോഗിക ഫാൻ പാർക്കുകളിലേക്കുള്ള ടിക്കറ്റ് വിൽപ്പനക്ക് തുടക്കമായി. സംസ്ഥാനത്തെ ഏറ്റവും വലിയ പബ്ലിക് സ്‌ക്രീനിങ് വേദികളിലേക്കുള്ള ആദ്യ ടിക്കറ്റുകൾ മേത്തർ ഈഗിൾസ് എഫ്.സി കേരള ചെയർമാൻ ശ്രീ. ഷാഫി മേത്തർ കൈമാറി. മുൻ ഏഷ്യൻ ഓൾ സ്റ്റാർസ് ഇലവൻ താരവും ഇന്ത്യയുടെ മുൻ അന്താരാഷ്ട്ര കളിക്കാരനും 1973ലെ ചരിത്രപ്രസിദ്ധമായ സന്തോഷ് ട്രോഫി ചാമ്പ്യനുമായ ശ്രീ. സി.സി ജേക്കബ്, മുൻ ഇന്ത്യൻ താരംവും 1982ൽ സന്തോഷ് ട്രോഫിയിൽ കേരളത്തെ നയിച്ച ക്യാപ്റ്റനുമായ ശ്രീ. എം.എം ജേക്കബ്, 1973ലെ സന്തോഷ് ട്രോഫി ജേതാവായ കേരള ടീമിലെ അംഗമായ ബ്ലാസി ജോർജ് എന്നിവരാണ് ആദ്യ ടിക്കറ്റുകൾ ഏറ്റുവാങ്ങിയത്.
സ്റ്റേഡിയത്തിന് സമാനമായ ആവേശവും അന്തരീക്ഷവും സമ്മാനിക്കുന്നതാണ് ഈ ഫാൻ പാർക്കുകൾ. വലിയ എൽ.ഇ.ഡി സ്‌ക്രീനുകൾ, തത്സമയ വിനോദ പരിപാടികൾ, വൈവിധ്യമാർന്ന ഫുഡ് സോണുകൾ, കാണികൾക്കായി പ്രത്യേക മത്സരങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടന ചടങ്ങിൽ മേത്തർ ഈഗിൾസ് എഫ്.സി ചെയർമാൻ ഷാഫി മേത്തർ ആകർഷകമായ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. ഫാൻ പാർക്കിലെത്തുന്ന കാണികൾക്കായി സൗദി പ്രോ ലീഗ് മത്സരങ്ങൾ നേരിട്ട് കാണാനുള്ള ടിക്കറ്റുകൾ, കൊച്ചി നഗരത്തിന് മുകളിലൂടെയുള്ള ഹെലികോപ്റ്റർ യാത്ര, ഐഫോൺ, ലാപ്‌ടോപ്പുകൾ, ആപ്പിൾ എയർപോഡ്‌സ് എന്നിവക്ക് പുറമെ വിവിധ മത്സരങ്ങളിലൂടെ ആകർഷകമായ ക്യാഷ് പ്രൈസുകളും കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് പുറമെ പ്രീമിയം വി.ഐ.പി ടിക്കറ്റുകളും ലഭ്യമാണ്.
ആദ്യഘട്ടത്തിൽ പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് ഈ നിരക്കിൽ ലഭ്യമാകുക. അടുത്ത ഘട്ടങ്ങളിൽ നിരക്കുകളിൽ മാറ്റം വന്നേക്കാം. കേരളത്തിലെ മൂന്ന് പ്രധാന മേഖലകളിലായി ഇന്ത്യയിലെയും സംസ്ഥാനത്തെയും ഏറ്റവും വലിയ എൽ.ഇ.ഡി സ്‌ക്രീനുകളിലാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്.
ഔദ്യോഗിക ടിക്കറ്റിങ് പങ്കാളിയായ 'TICKETGENIE' (ടിക്കറ്റ് ജീനി) ആപ്പ് വഴിയും മറ്റ് പാർട്ണർ ചാനലുകൾ വഴിയും ആരാധകർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ആവശ്യക്കാർ ഏറുന്നതിനാൽ എത്രയും വേഗം ടിക്കറ്റുകൾ ഉറപ്പാക്കണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.