പറവൂർ: വടക്കേക്കര കൊട്ടുവള്ളിക്കാട് കായലിൽ ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ജലോത്സവത്തിൽ താണിയനും മടപ്ലാതുരുത്തും ജേതാക്കളായി. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ താണിയൻ തുരുത്തിപ്പുറത്തെ പരാജയപ്പെടുത്തി. ബി ഗ്രേഡ് ഫൈനലിൽ സെന്റ് ജോസഫിനെ തോൽപിച്ചാണ് മടപ്ലാതുരുത്ത് ബോട്ട് ക്ലബിന്റെ മടപ്ലാതുരുത്ത് ജേതാവായത്. എ ഗ്രേഡ് ഫൈനലിൽ ഫിനിഷിങ് പോയന്റിന് മുമ്പ് ട്രാക്കിൽ സ്ഥാപിച്ചിരുന്ന കുറ്റിയിൽ ഇടിച്ചു തുരുത്തിപ്പുറം വള്ളം മറിഞ്ഞെങ്കിലും ആർക്കും ഗുരുതര പരിക്കില്ല.
മൂത്തകുന്നം വിഘ്നേശ്വര ബോട്ട് ക്ലബ് പ്രസിഡന്റ് എ.ആർ. ഷൈൻ പതാക ഉയർത്തി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ജലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ സഭ സെക്രട്ടറി ബി.കെ. ഹർഷൻ തുഴ കൈമാറി. ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. സിനിമ കലാസംവിധായകൻ ഡാനി മുസ്രിസ്, എൻ.ആർ. ഗിരിജ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് അംഗം ടി.ബി. ബിനോയ്, എം.കെ. ദേവദാസൻ ജലോത്സവം ജനറൽ കൺവീനർ ടി.എസ്. ശിവാനന്ദൻ മുനമ്പം, ബോട്ട് ക്ലബ് കൺവീനർമാരായ പി.ആർ. സുർജിത്, കെ.പി. മനോജ് എന്നിവർ സംസാരിച്ചു. മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളി ട്രോഫി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.