കാക്കനാട്: ജില്ല സിവിൽ സ്റ്റേഷൻ സമുച്ചയത്തിൽ നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനവുമായി എൻ.ജി.ഒ യൂനിയൻ. തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമായിരിക്കണമെന്ന സർക്കാർ നിർദേശം പാലിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം.
ഇതിനുപുറമെ ഒരു പൊതു ശൗചാലയം കൂടി സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അഞ്ച് നിലകളിലായി നിരവധി ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഓരോ നിലകളിലും ഇൻസിനറേറ്ററുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. ഒന്നാം നിലയിൽ കലക്ടറേറ്റിനോട് ചേർന്ന വനിതകളുടെ ടോയ്ലറ്റിൽ വേണം ഇൻസിനറേറ്റർ സ്ഥാപിക്കാൻ. രണ്ടാം നിലയിൽ എൽ.എ ജനറൽ ഓഫിസിനും ആർ.ടി. ഓഫിസിനും ഇടയിലുള്ള വനിത പൊതു ടോയ്ലറ്റിൽ സൗകര്യമൊരുക്കണം.
മൂന്നാം നിലയിൽ എംേപ്ലായീസ് കോ-ഓപറേറ്റിവ് സൊസൈറ്റിക്ക് സമീപമുള്ള വനിത പൊതു ടോയ്ലറ്റ്, നാലാം നിലയിൽ മൈനിംഗ് ആൻറഡ് ജിയോളജി ഓഫിസിനോടു ചേർന്ന വനിത പൊതു ടോയ്ലറ്റ്, അഞ്ചാം നിലയിൽ സർവേ റെക്കോഡ് റൂമിനോടു ചേർന്ന വനിതാ പൊതു ടോയ്ലറ്റ് എന്നിവിടങ്ങളിൽ ജനറേറ്റർ സൗകര്യം ഒരുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.
ഇതിനുപുറമെ താഴത്തെ നിലയിൽ ഇൻസിനറേറ്റർ സൗകര്യമുള്ള പൊതുശൗചാലയം നിർമിക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.