പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ജ​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ​യും ഒ​ന്നാ​മ​താ​യി എ​റ​ണാ​കു​ളം ജി​ല്ല. 84.12 ആ​ണ് വി​ജ​യ​ശ​ത​മാ​നം. പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 26,551 പേ​ർ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 3689 പേ​ർ ഫു​ൾ എ ​പ്ല​സ് നേ​ടി. 196 സ്കൂ​ളു​ക​ളി​ലാ​യി 31723 പേ​രാ​ണ് പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്, ഇ​തി​ൽ 31562 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി.

ക​ഴി​ഞ്ഞ വ​ർ​ഷ​വും എ​റ​ണാ​കു​ളം ത​ന്നെ​യാ​യി​രു​ന്നു സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ മു​ന്നി​ൽ. 87.55 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. സം​സ്ഥാ​ന​ത​ല​ത്തി​ലെ കു​റ​വ് ജി​ല്ല​യി​ലും ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷം (2022) ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു മു​മ്പു​ള്ള ര​ണ്ടു വ​ർ​ഷ​വും ഒ​ന്നാം സ്ഥാ​ന​ത്തു ത​ന്നെ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 199 സ്കൂ​ളു​ക​ളി​ലാ​യി 30660 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 30496 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. 26698 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​കു​ക​യും ചെ​യ്തു. 3121 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.

എ​ട്ട് സ്കൂ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ഴ് സ്കൂ​ളു​ക​ൾ​ക്കാ​യി​രു​ന്നു നൂ​റു​മേ​നി ല‍ഭി​ച്ച​ത്. 2022ൽ ​ഒ​മ്പ​ത് സ്കൂ​ളു​ക​ളും നൂ​റു ശ​ത​മാ​ന​ത്തി​ലെ​ത്തി. വി​വി​ധ സ്കൂ​ളു​ക​ളി​ലെ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ 1200ൽ 1200 ​മാ​ർ​ക്കോ​ടെ അ​ഭി​മാ​ന വി​ജ​യം നേ​ടി.

ഈ​വ​ർ​ഷം ടെ​ക്നി​ക്ക​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 76 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ര​ജി​സ്റ്റ​ർ ചെ​യ്ത 436 പേ​രി​ൽ ര​ണ്ടു​പേ​രൊ​ഴി​കെ എ​ല്ലാ​വ​രും പ​രീ​ക്ഷ​യെ​ഴു​തു​ക​യും 333 പേ​ർ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. 34 പേ​ർ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഉ​ള്ള​ത്. 1288 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഓ​പ​ൺ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 1260 പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ക​യും 722 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​കു​ക​യും ചെ​യ്തു. 57 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 23 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.

വൊ​ക്കേ​ഷ​ന​ലി​ൽ 71.23 ശ​ത​മാ​നം വി​ജ​യം

കൊ​ച്ചി: വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ​രീ​ക്ഷ​യി​ൽ 71.23 ശ​ത​മാ​നം വി​ജ​യം നേ​ടി ജി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം 76.01 ശ​ത​മാ​ന​വും അ​തി​നു മു​മ്പ​ത്തെ വ​ർ​ഷം 74.32 ശ​ത​മാ​ന​വു​മാ​യി​രു​ന്നു വി​ജ​യം. ഇ​ത്ത​വ​ണ 2228 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1587 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി. ജി​ല്ല​യി​ലെ വാ​ള​കം മാ​ർ സ്റ്റീ​ഫ​ൻ വി.​എ​ച്ച്.​എ​സ്.​എ​സ് നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.

നൂ​റു​മേ​നി​യി​ൽ എ​ട്ട് സ്കൂ​ളു​ക​ൾ

1. സെൻറ് ഫ്രാ​ൻ​സി​സ് ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സ്, ആ​ലു​വ

2. സെൻറ് അ​ഗ​സ്റ്റി​ൻ ജി.​എ​ച്ച്.​എ​സ്.​എ​സ് മൂ​വാ​റ്റു​പു​ഴ

3. നി​ർ​മ​ല ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ് ആ​ലു​വ

4. വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ൻ എ​ച്ച്.​എ​സ്.​എ​സ് ആ​ലു​വ

5. സെൻറ് ജോ​സ​ഫ്സ് ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സ് ക​റു​കു​റ്റി

6. വി​മ​ല​മാ​ത എ​ച്ച്.​എ​സ്.​എ​സ് ക​ദ​ളി​ക്കാ​ട്

7. മാ​ർ അ​ഗ​സ്റ്റി​ൻ എ​ച്ച്.​എ​സ്.​എ​സ് തു​റ​വൂ​ർ

8. സെൻറ് ക്ലെ​യ​ർ ഓ​റ​ൽ സ്കൂ​ൾ ഫോ​ർ ദി ​ഡെ​ഫ്, മാ​ണി​ക്യ​മം​ഗ​ലം, കാ​ല​ടി

Tags:    
News Summary - Higher Secondary Pass Percentage; Ernakulam right in front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.