ബ്ര​സീ​ൽ ആ​രാ​ധ​ക​നാ​യ മേ​ക്കാ​ട് സ്വ​ദേ​ശി സാ​ലു പോ​ൾ ത​ന്‍റെ വീ​ട് ബ്ര​സീ​ൽ ജ​ഴ്സി​യു​ടെ നി​റം കൊ​ണ്ട് വ​ർ​ണാ​ഭ​മാ​ക്കി​യ​പ്പോ​ൾ

ഹായ് ബ്രസീൽ! ഇവിടെ എല്ലാം ബ്രസീൽ മയം...

അ​ത്താ​ണി: ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ സ്വ​ന്തം വീ​ട്​ കാ​ൽ​പ്പ​ന്ത് ക​ളി​യു​ടെ ക​ളി​ത്തൊ​ട്ടി​ലാ​ക്കി ബ്ര​സീ​ൽ ആ​രാ​ധ​ക​നാ​യ മേ​ക്കാ​ട് സ്വ​ദേ​ശി സാ​ലു പോ​ൾ. വീ​ടി​ന്റെ അ​ക​വും പു​റ​വു​മെ​ല്ലാം ബ്ര​സീ​ൽ ജ​ഴ്സി​യു​ടെ നി​റ​ത്തി​ൽ. പ​തി​റ്റാ​ണ്ടു​ക​ളാ​യി ബ്ര​സീ​ൽ നി​റ​ത്തി​ലാ​ണ് വീ​ടി​ന്റെ പെ​യി​ൻ​റി​ങ്. ലോ​ക​ക​പ്പ് ആ​സ​ന്ന​മാ​യ​തോ​ടെ നി​റം പു​തു​ക്കി. വ്യാ​ഴാ​ഴ്ച​യോ​ടെ മ​ഞ്ഞ നി​റ​ത്തി​ൽ പ​ച്ച ഷെ​യ്​​ഡു​ള്ള പെ​യി​ൻ​റി​ങ് പൂ​ർ​ത്തി​യാ​ക്കി. പു​തി​യ വീ​ട് നി​ർ​മി​ച്ച ശേ​ഷം നാ​ലാം​ത​വ​ണ​യാ​ണ് ബ്ര​സീ​ൽ ജ​ഴ്സി​യു​ടെ നി​റം ന​ൽ​കു​ന്ന​ത്.

വീ​ടി​ന്റെ ചു​മ​രു​ക​ളും മേ​ൽ​ക്കൂ​ര​യും കാ​ർ ഷെ​ഡും ക​ർ​ട്ട​നു​ക​ളും പൂ​ച്ച​ട്ടി​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും മു​ത​ൽ പ​ട്ടി​ക്കു​ടി​നു വ​രെ മ​ഞ്ഞ​യും പ​ച്ച​യും നി​റ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​റ്റ​ത്തെ പ്ലാ​വി​ന്റെ നി​റം ക​ണ്ടാ​ൽ ബ്ര​സീ​ൽ പ്ലാ​വാ​ണോ എ​ന്നു തോ​ന്നു​ന്ന രീ​തി​യി​ൽ ഇ​ല​ക​ളി​ലും ഇ​ട​ക്കി​ടെ മ​ഞ്ഞ നി​റം അ​ടി​ച്ചി​ട്ടു​ണ്ട്. വീ​ടി​ന്റെ മ​തി​ലു​ക​ളി​ൽ ബ്ര​സീ​ൽ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്നു. സാ​ലു​വി​ന്റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്കും ഹൗ​സ് ഓ​ഫ് ബ്ര​സീ​ൽ എ​ന്നാ​ണ്​ പേ​ര്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ലോ​ക ക​പ്പ് സ​മ​യ​ത്ത് സാ​ലു പു​റ​ത്തി​റ​ങ്ങു​ന്ന​തു​പോ​ലും ബ്ര​സീ​ൽ ജ​ഴ്സി ധ​രി​ച്ചാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ സാ​ലു​വി​ന്റെ വീ​ടൊ​രു ബ്ര​സീ​ൽ പ​ക്ഷ പ​ട​ക്ക​ള​മാ​യി മാ​റും. വ​ലി​യ സ്ക്രീ​ൻ സ്ഥാ​പി​ച്ച് നാ​ട്ടി​ലെ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് മ​ത്സ​രം കാ​ണാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. സാ​ലു ബ്ര​സീ​ൽ ഫാ​നാ​ണെ​ങ്കി​ലും, മ​റ്റു​ള്ള​വ​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​റി​ല്ല. സോ​ക്ര​ട്ടീ​സ്, ഗാ​രി​ഞ്ച, സീ​ക്കോ തു​ട​ങ്ങി​യ ആ​ദ്യ​കാ​ല​താ​ര​ങ്ങ​ളു​ടെ ക​ളി ക​ണ്ടാ​ണ് ബ്ര​സീ​ൽ ആ​രാ​ധ​ക​നാ​യെ​ന്ന്​ സാ​ലു പ​റ​യു​ന്നു. പു​തു ത​ല​മു​റ​യി​ൽ നെ​യ്മ​റാ​ണ് ഇ​ഷ്ട താ​രം.

Tags:    
News Summary - Hi Brazil! Everything here is Brazilian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.