കൊച്ചി: കടവന്ത്രയിലെ സ്വകാര്യ സ്പായിലെ ജീവനക്കാരിയെ സ്ഥാപനത്തിന്‍റെ ഉടമയും കസ്റ്റമറും പീഡിപ്പിച്ചെന്ന പരാതിൽ അന്വേഷണച്ചുമതല എറണാകുളം സെൻട്രൽ അസി. കമീഷണർക്ക്. എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമം പ്രകാരമുള്ള വകുപ്പുകൂടി ഉൾപ്പെടുത്തിയതുകൊണ്ടാണ് അന്വേഷണച്ചുമതല എ.സിക്ക് നൽകിയത്.
മേയ് 10നാണ് യുവതി പൊന്നുരുന്നിയിലെ സ്ഥാപനത്തിൽ നടന്ന അതിക്രമത്തിനെതിരെ വൈക്കം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വൈക്കം പൊലീസ് പരാതി കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ ഉടമ മുൻകൂർ ജാമ്യഹരജി നൽകിയെങ്കിലും കോടതി തള്ളി. ഉടമകളിൽ ഒരാളായ സ്ത്രീയോട് പരാതിപ്പെട്ടെങ്കിലും ഇതൊക്കെ സ്ഥാപനങ്ങളിൽ സാധാരണമല്ലേ എന്ന മറുപടിയാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു.
നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ബലാത്സംഗം, സ്ത്രീയുടെ അന്തസ്സിനെ ഹനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.