കൊച്ചി: കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനിയായ ഗോ ഇ.സി ഓട്ടോ ടെക് രാജ്യവ്യാപകമായി 1000 സൂപ്പർ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. കൊച്ചി കേന്ദ്രമായ കമ്പനി കഴിഞ്ഞ ഒരുവർഷത്തിനിടെ 103 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ദേശീയ, സംസ്ഥാന പാതകളിലും പ്രധാന നഗരങ്ങളിലും മാളുകളിലും ഗ്രാമപ്രദേശങ്ങളിലും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ഗോ ഇ.സി സി.ഇ.ഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ പി.ജി. രാംനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ദീർഘദൂര യാത്രകൾക്കും വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കാനാകും. വാർത്തസമ്മേളനത്തിൽ ജനറൽ മാനേജർ അരുൺ കെ.എബ്രഹാം, മാർക്കറ്റിങ് മാനേജർ ജോയൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ 2023 ഷൈന്‍ 125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇ.എസ്.പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ 125 സി.സി ബി.എസ്6 പി.ജി.എം-എഫ്.ഐ എൻജിനാണ് പുതിയ ഷൈന്‍ മോഡലിന്.
162 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും 1285 എം.എം നീളമുള്ള വീല്‍ബേസും 651 എം.എം നീളമുള്ള സീറ്റും ട്യൂബ്ലസ് ടയറുകളും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ, റെബല്‍ റെഡ് മെറ്റാലിക്, ഡീസെന്റ് ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഡ്രം വേരിയന്റിന് 79,800 രൂപയും, ഡിസ്ക് വേരിയന്റിന് 83,800 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.
സോമാനി സെറാമിക്സ് ആഡംബര ടൈലുകളുടെ പുതിയ ശേഖരംകൊച്ചിയിൽ അവതരിപ്പിച്ചു. പുതിയ ടെക്സ്ചറുകൾ, ഊർജസ്വലമായ നിറങ്ങൾ, വലിപ്പങ്ങൾ എന്നിവയുടെ ആവശ്യകത നിറവേറ്റുന്നതാണ് ഈ പുതിയ ഉൽപന്നങ്ങൾ എന്ന് സെറാമിക്സ് ലിമിറ്റഡ് എം.ഡിയു സി.ഇ.ഒയുമായ അഭിഷേക് സോമാനി പറഞ്ഞു. ഗ്ലോസ്ട്ര പ്ലസ്, വിസ്റ്റോസോ, മാർവേല സീരീസ് സെറാമിക് സീരീസിലെ വിവിധ വലുപ്പത്തിലുള്ള ഉൽപന്നങ്ങളാണ് പുതുതായി പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.