കരിമുകൾ-ചിത്രപ്പുഴ റോഡിൽ ഫാക്ട് മതിൽ ഇടിഞ്ഞ നിലയിൽ
അമ്പലമേട്: കരിമുകൾ-ചിത്രപ്പുഴ റോഡിലും കരിമുകൾ-ബ്രഹ്മപുരം റോഡിലുമായി നിൽക്കുന്ന ഫാക്ട് മതിൽ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കരിമുകൾ മുതൽ കുഴിക്കാട് വരുന്ന മൂന്ന് കിലോമീറ്ററിലധികം പ്രദേശങ്ങളിൽ റോഡിനോട് ചേർന്ന് മതിലാണ്.
കരിമുകൾ മുതൽ ബ്രഹ്മപുരം വരുന്ന നാല് കിലോമീറ്ററോളം വരുന്ന പ്രദേശങ്ങളിലും മതിലാണ്. വളരെ പഴക്കംചെന്ന ഈ മതിൽ ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മതിലിന്റെ ചില ഭാഗങ്ങളും ഇടിഞ്ഞിട്ടുണ്ട്.
തുടർച്ചയായി മഴ പെയ്താൽ മറ്റ് ഭാഗങ്ങളും ഏതുസമയവും ഇടിയും. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിനോട് ചേർന്നായതിനാൽ അപകടത്തിനും സാധ്യതയുണ്ട്. റോഡിൽ പലഭാഗത്തും വെള്ളക്കെട്ട് ഉണ്ടാകുന്നതും മതിൽ ഇടിയുന്നതിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷകാലത്തും മതിലിന്റെ പല ഭാഗങ്ങളും ഇടിഞ്ഞിരുന്നു.
ഇടിഞ്ഞ ഭാഗം മാത്രമാണ് പിന്നീട് കെട്ടുന്നത്. അതിനാൽ പിന്നീട് ഏതുസമയത്തും മറ്റ് ഭാഗങ്ങളും ഇടിയുന്നതിന് കാരണമാകും. കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന ഈ വലിയ മതിൽ പൊളിച്ച് പുതിയ മതിൽ നിർമിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രവുമല്ല ഇത് അതീവ സുരക്ഷ മേഖലയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.