ചെറുവട്ടൂർ ഗവ. മോഡൽ എച്ച്.എച്ച്.എസിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു
കോതമംഗലം: ലോക ലഹരിവിരുദ്ധ ദിനത്തില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ നടത്തി ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍. വിദ്യാലയത്തില്‍ ലഹരി വിരുദ്ധ ക്ലബ് രൂപവത്കരിച്ചു. പോസ്റ്റര്‍ പ്രദര്‍ശനം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയായിരുന്നു മറ്റ് പരിപാടികൾ.
ലഹരിവിരുദ്ധ കാമ്പയിനും തുടക്കമിട്ടു. ലഹരിവിരുദ്ധ ക്ലബ് പി.ടി.എ പ്രസിഡന്റ് അബു വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. മാതൃസംഗമം ചെയര്പേഴ്സൻ റംല ഇബ്രാഹീം അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് ടി.എന്‍. സിന്ധു, പി.ടി.എ വൈസ് പ്രസിഡന്റ് സോംജി ഇരമല്ലൂര്‍ ലഹരിവിരുദ്ധ സന്ദേശം നല്കി.
കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനാചരണം കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ വികസന സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സാബു ലഹരിവിരുദ്ധ സന്ദേശം നൽകി. വിദ്യാർഥി പ്രതിനിധി അൻസൺ ബിനോയി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്കിറ്റ്, ഫ്ലാഷ് മോബ് അവതരിപ്പിച്ചു
വാരപ്പെട്ടി സൗത്ത് പിടവൂർ ദാറുൽ ഉലൂം സെക്കൻഡറി മദ്റസ ആൻഡ് ദാറുൽ ഉലൂം അലൂമ്നി അസോ. ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ‘ജ്വലിച്ചുനിൽക്കാം, എരിഞ്ഞടങ്ങാതെ’ പ്രമേയത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലിയും മദ്റസ വിദ്യാർഥികളുടെ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.
ഷാമോൻ ഒറ്റക്കൊമ്പിൽ ഫ്ലാഗ്ഓഫ് ചെയ്തു. കവളങ്ങാട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. സോജി ഫിലിപ് ലഹരിവിരുദ്ധ സന്ദേശം നൽകി. ക്ലബ് കൺവീനർ ബേസിൽ ജോർജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പോസ്റ്റർ നിർമാണ മത്സരം, സ്കിറ്റ്, നൃത്തശിൽപം തുടങ്ങിയവ അവതരിപ്പിച്ചു. കുട്ടികൾക്കായി പ്രത്യേക ലഹരിവിരുദ്ധ ദിന ക്വിസ് മത്സരം നടത്തി. ഊന്നുകൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സിദ്ദീഖ് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി.
കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂൾ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. അടിവാട് ടൗണിൽ നടന്ന കാമ്പയിൻ പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ യു. മുഹമ്മദ് ബഷീർ ലഹരിവിരുദ്ധ സന്ദേശം നൽകി. വിദ്യാർഥികളുടെ തെരുവ് നാടകം, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ അരങ്ങേറി.
കിഴക്കമ്പലം: ഊരക്കാട് ഗവ.യു.പി സ്കൂളിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. എ.കെ. അനിത ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പ്രസംഗം, കവിത, നൃത്താവിഷ്കാരം എന്നിവ പ്രത്യേക അസംബ്ലിയിൽ ഉൾപ്പെടുത്തി.
പട്ടിമറ്റം: കുമ്മനോട് ഗവ. യു. പി സ്കൂളിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
കുട്ടികളുടെ ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയ പോസ്റ്റർ പ്രചാരണം, പ്രഭാഷണം, തുടങ്ങിയ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് കെ.എം. മേരി , സീനിയർ അധ്യാപിക പി.കെ. ജയന്തി, ടി.ജി. മീര, എൽബി പോൾ എന്നിവർ സംസാരിച്ചു,
കൂത്താട്ടുകുളം: തിരുമാറാടി, ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
തിരുമാറാടി ഗ്രാമപഞ്ചായത്തും ആയുഷ് ഹോമിയോപ്പതി വകുപ്പും സംഘടിപ്പിച്ച സദ്ഗമയ പദ്ധതിയുടെ ഉദ്ഘാടനം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു.
മെഡിക്കൽ ഓഫിസർ ഡോ. ജോമോൻ പി. മാത്യു പദ്ധതി വിശദീകരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.എ. രാജൻ അധ്യക്ഷത വഹിച്ചു.
കോതമംഗലം: ഗവൺമെന്റ് എൽ.പി, യു.പി സ്കൂളുകൾ സംയുക്തമായി ലഹരിവിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾ പ്രതിജ്ഞ എടുത്തു. ജാഥയും സംഘടിപ്പിച്ചു. കോതമംഗലം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ എം.ബി. ഹാജറ ബോധവത്കരണ ക്ലാസ് നടത്തി. യു.പി സ്കൂൾ എസ്.എം.സി ചെയർമാൻ കെ.സി. അയ്യപ്പൻ അധ്യക്ഷത വഹിച്ചു.
കാലടി: ശ്രീ ശാരദ സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടന്നു. നടൻ ടിനിടോം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഹൈഡ്രജൻ ബലൂണുകൾ പറത്തിയും ലഹരിക്കോലം കത്തിച്ചും പ്രതീകാത്മക മൈം അവതരിപ്പിച്ചും കുട്ടികളിൽ ലഹരിക്കെതിരായ ബോധവത്കരണം നടത്തി. അസി. എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജ്, മഞ്ജുഷ വിശ്വനാഥ്, രേഖ ആർ.പിള്ള , ബിജു ജനാർദനൻ തുടങ്ങിയവർ നേതൃത്വം നൽകി.
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയും വൈറ്റില വെല്‍കെയര്‍ നഴ്സിങ് കോളജ് സ്റ്റുഡന്റ്സ് അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ.പി.എ. ഷാജഹാന്, ആര്.എം.ഒ ഇന്‍ ചാര്‍ജ് ഡോ. സോമു അനില്‍, ആശുപത്രി ഡിഅഡിക്ഷന്‍ സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡെയ്സി മാര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു.
മുളവൂർ എം.എസ്.എം സ്കൂളിൽ ലഹരിക്കെതിരെ അമ്മ പതിപ്പ് പുറത്തിറക്കി. ലഹരിക്കെതിരെ അമ്മമാർ എഴുതിയ കഥ, കവിത, ലേഖനങ്ങൾ അടങ്ങിയ അമ്മ പതിപ്പിന്റെ പ്രകാശനം മാനേജർ എം.എം.സീതി നിർവഹിച്ചു. പ്രധാന അധ്യാപിക ഇ.എം. സൽമത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മാക്സ് മില്യൺ കോൾബേ ചർച്ചിന്റെ നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു . വികാരി ആന്റണി ഞാലിപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. എക്സെസ് സിവിൽ ഓഫിസർ ഗോപാലകൃഷ്ണൻ, ക്ലാസ് നയിച്ചു.
മൂവാറ്റുപുഴ: നിർമല കോളജിലെ കോമേഴ്സ് സെൽഫ് ഫിനാൻസിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ഫാ. ജസ്റ്റിൻ കണ്ണാടൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ കെ.വി. തോമസ് അധ്യക്ഷതവഹിച്ചു. ആരക്കുഴ മേമടങ്ങ് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.