കൊച്ചി: ലക്ഷദ്വീപിൽ സമരങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ തടയാനല്ലെന്ന് ജില്ല കലക്ടർ ശിവം ചന്ദ്ര. അനിഷ്ട സംഭവങ്ങളും ദ്വീപുകളിലെ ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാനാണ് 60 ദിവസത്തേക്ക് മുൻകരുതൽ നടപടി സ്വീകരിച്ചത്. രണ്ടു മാസത്തിനിടെ അഗത്തി, അമിനി, കവരത്തി, ആന്ത്രോത്ത് ദ്വീപുകളിൽ നടന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. സമരങ്ങൾക്കിടെ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടു. ചില സർക്കാർ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതിഷേധം ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ എത്തിയ സാഹചര്യത്തിലാണ് നടപടി. പ്രതിഷേധ പരിപാടികൾക്ക് ബന്ധപ്പെട്ട ദ്വീപുകളിലെ എസ്.പി ഓഫിസിൽനിന്ന് 24 മണിക്കൂർ മുമ്പ് അനുമതി നേടണമെന്നും ഇതിനായി ഓരോ ദ്വീപിലും പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.