ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടനെ മുളന്തുരുത്തി റെയിൽേവ സ്റ്റേഷനിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു
കൊച്ചി: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിൽ യുവതിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ സംഭവ സ്ഥലത്തെത്തിച്ച പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടൻ തെൻറ ക്രൂരത പൊലീസിനോട് വിവരിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് മുളന്തുരുത്തി സ്റ്റേഷനിലും ഒലിപ്പുറത്ത് ട്രാക്കിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
മുളന്തുരുത്തിയിൽനിന്ന് യുവതി ട്രെയിനിൽ കയറുന്നത് ശ്രദ്ധയിൽപെട്ട് പിന്നാലെയെത്തി കമ്പാർട്ട്മെൻറ് മാറിക്കയറിയത് മുതലുള്ള കാര്യങ്ങളാണ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് കമ്പാർട്ട്മെൻറിലെ ഡോറുകൾ അടച്ച് യുവതിക്ക് മുന്നിലെത്തിയതും സ്ക്രൂഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തിയതുമെല്ലാം ഇയാൾ പറഞ്ഞു. ഒലിപ്പുറത്തെത്തിച്ചപ്പോൾ യുവതി എങ്ങനെയാണ് വീണതെന്നും പ്രതി വിശദീകരിച്ചു.
തെളിവെടുപ്പ് നടപടി പൂര്‍ത്തിയായതോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാബുക്കുട്ടന് യുവതിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച സ്ക്രൂഡ്രൈവര്‍ ഉപേക്ഷിച്ച മാവേലിക്കരയിലെത്തിച്ച് തിങ്കളാഴ്ച രാത്രി തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവം നടന്ന ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറിലെ കോച്ചില്‍ എത്തിച്ച് നേരേത്തതന്നെ തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ ഇതിനകം അഞ്ചുപ്രതികൾ അറസ്റ്റിലായിട്ടുണ്ട്. സ്വര്‍ണം വില്‍ക്കാനും പ്രതിയെ ഒളിവില്‍ കഴിയാനും സഹായിച്ച കൂട്ടുപ്രതികളാണ് നാലുപേർ. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഏപ്രിൽ 28നാണ് മുളന്തുരുത്തി സ്വദേശിയായ യുവതി ഓടുന്ന ട്രെയിനിൽ ആക്രമണത്തിനും കവർച്ചക്കും ഇരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.