കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ വടംവലി മത്സരത്തില്‍നിന്ന്
കാക്കനാട്: കലക്ടറും അസി. കലക്ടറും നേർക്കുനേർനിന്ന് പോരടിക്കുന്നു, ഇരുവർക്കും പുറകിൽ ചേരിതിരിഞ്ഞ് ഉദ്യോഗസ്ഥരും. സംഭവബഹുലമായ നിമിഷങ്ങൾക്കൊടുവിൽ കലക്ടറും സംഘവും ചേർന്ന് അസി. കലക്ടറെ നിലംപരിശാക്കിയപ്പോൾ കണ്ടുനിന്നവരെല്ലാം കൈയടിച്ചു. അസി. കലക്ടറും അഭിനന്ദനവുമായി എത്തി. സിവിൽ സ്റ്റേഷനിൽ നടന്ന വടംവലി മത്സരമായിരുന്നു കലക്ടർ എൻ.എസ്.കെ ഉമേഷും അസി. കലക്ടർ നിഷാന്ത് സിഹാരയും നയിച്ച ടീമുകൾ തമ്മിൽ നടന്ന മത്സരംകൊണ്ട് ശ്രദ്ധേയമായത്.ഓണാഘോഷങ്ങളുടെ ഭാഗമായി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ക്കായി വടംവലി സംഘടിപ്പിച്ചത്. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാന് ഡെപ്യൂട്ടി കലക്ടര്‍മാരായ ബി.അനില്‍ കുമാര്‍, വി.ഇ അബ്ബാസ്, കെ.ഉഷ ബിന്ദുമോള്‍ തുടങ്ങിയവര്‍ മത്സര വേദിയില്‍ ആവേശം പകരാനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.