സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഡി​സൈ​ൻ ചി​ന്ത വ​ർധി​പ്പി​ക്കാ​ൻ വേ​ൾ​ഡ്​ ഡി​സൈ​ൻ കൗ​ൺ​സി​ൽ ത​യാ​റാ​ക്കി​യ താ​ൽ​പ​ര്യ​പ​ത്രം വേ​ൾ​ഡ്​ ഡി​സൈ​ൻ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ പോ​ള ഗ​സാ​ർ​ഡ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റു​ന്നു. വി. ​സു​നി​ൽ, അ​നൂ​പ് അം​ബി​ക, തെ​രേ​സ ജേ​ക്ക​ബ്, എ​സ്.​ബി. ഷി​ബു​ലാ​ൽ, മ​ന്ത്രി പി. ​രാ​ജീ​വ്, പ്ര​ദ്യു​മ്ന വ്യാ​സ് തു​ട​ങ്ങി​യ​വ​ർ സ​മീ​പം

ഡി​സൈ​ന്‍ മേ​ഖ​ല പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ള്‍പ്പെ​ടു​ത്ത​ണം -കൊ​ച്ചി ഡി​സൈ​ന്‍ വീ​ക്ക്

കൊ​ച്ചി: ഡി​സൈ​ന്‍ മേ​ഖ​ല സ്കൂ​ള്‍ത​ലം മു​ത​ല്‍ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് കൊ​ച്ചി ഡി​സൈ​ന്‍ വീ​ക്ക്. കു​ട്ടി​ക​ളു​ടെ ക​ലാ​ശേ​ഷി വി​ക​സി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ സൗ​ന്ദ​ര്യ​ശാ​സ്ത്ര​പ​ര​മാ​യ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി ഇ​തി​നാ​യി സി​ല​ബ​സ് രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും കൊ​ച്ചി ഡി​സൈ​ന്‍ വീ​ക്കി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യം വ്യ​വ​സാ​യി​ക കു​തി​പ്പി​നൊ​രു​ങ്ങു​ന്ന കാ​ല​ത്ത് ഡി​സൈ​ന്‍ മേ​ഖ​ല കേ​ര​ള​ത്തി​ന് വ​ലി​യ മു​ത​ല്‍ക്കൂ​ട്ടൊ​രു​ക്കു​മെ​ന്ന് രൂ​പ​ക​ല്‍പ​ന രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന്‍റെ വ്യ​വ​സാ​യി​ക രം​ഗ​ത്ത് വ​ലി​യ അ​വ​സ​ര​ങ്ങ​ളൊ​രു​ക്കാ​ന്‍ ഈ ​മേ​ഖ​ല​ക്ക് ക​ഴി​യു​മെ​ന്നും ച​ര്‍ച്ച​യി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ദ്വി​ദി​ന ശി​ല്‍പ​ശാ​ല​യി​ൽ 'ഡി​സൈ​ന്‍, കേ​ര​ള​ത്തി​ന്‍റെ അ​വ​സ​ര​ങ്ങ​ള്‍' വി​ഷ​യ​ത്തി​ലു​ള്ള ച​ര്‍ച്ച​യി​ലാ​ണ് വി​ദ​ഗ്ധ​ര്‍ സം​സാ​രി​ച്ച​ത്.

കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി, ആ​ര്‍ക്കി​ടെ​ക്ട് ടോ​ണി ജോ​സ​ഫ്, ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​നേ​ഴ്സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജ​ബീ​ന്‍ സ​ക്ക​റി​യാ​സ്, കേ​ര​ള ഡി​ജി​റ്റ​ല്‍ യൂ​നി​വേ​ഴ്സി​റ്റി വൈ​സ് ചാ​ന്‍സ​ല​ര്‍ സ​ജി ഗോ​പി​നാ​ഥും എ​ന്നി​വ​ർ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. ഐ.​എ​ക്സ്.​ഡി.​എ ഗ്ലോ​ബ​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ലോ​ക് ന​ന്ദി ച​ര്‍ച്ച​യി​ല്‍ മോ​ഡ​റേ​റ്റ​റാ​യി.

ഡി​സൈ​ന്‍ രം​ഗ​ത്തെ അ​ന്താ​രാ​ഷ്ട്ര മാ​തൃ​ക​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ കേ​ര​ള സ്റ്റാ​ര്‍ട്ട​പ് മി​ഷ​നാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വേ​ള്‍ഡ് ഡി​സൈ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍, വേ​ള്‍ഡ് ഡി​സൈ​ന്‍ കൗ​ണ്‍സി​ല്‍, ഇ​ന്ത്യ​ന്‍ ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​നേ​ഴ്സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഡി​സൈ​ന്‍ വീ​ക്ക് ന​ട​ത്തി​യ​ത്.

അവതരിപ്പിച്ചത്​ വ്യത്യസ്ത ആശയങ്ങൾ

കൊ​ച്ചി: വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ളു​ടെ ആ​വി​ഷ്കാ​ര​വു​മാ​യി കൊ​ച്ചി ഡി​സൈ​ൻ വീ​ക്ക്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ര്‍ ഒ​രു​ക്കു​ന്ന 22 പ്ര​തി​ഷ്ഠാ​പ​ന​ങ്ങ​ൾ ഡി​സൈ​ന്‍ വീ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ര്‍ക്കി​ടെ​ക്ച​ര്‍, ഡി​ജി​റ്റ​ല്‍ ആ​ര്‍ട്ട്, ഗ്രാ​ഫി​ക്സ്, ദാ​രു​ശി​ല്‍പ​ങ്ങ​ള്‍, ചി​ത്ര​ക​ല, സൂ​ക്ഷ്മ​ക​ല തു​ട​ങ്ങി​യ പ്ര​തി​ഷ്ഠാ​പ​ന​ങ്ങ​ളി​ൽ, സ്ത്രീ​ക​ൾ നേ​ടി​യ നേ​ട്ട​ങ്ങ​ൾ വി​സ്മ​രി​ക്കു​ന്ന സ​മൂ​ഹ​ത്തി​നു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്​ മു​ഖ്യ​ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. മൊ​ബൈ​ൽ കാ​മ​റ പ​ക​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഫാ​ബ് ലാ​ബ് കേ​ര​ള​യാ​ണ്. ച​ക്ക​യും സോ​യ​യും ഉ​പ​യോ​ഗി​ച്ച് ചി​ക്ക​ന്‍റെ അ​തേ​രു​ചി ന​ൽ​കു​ന്ന ചി​ക്ക​റ്റ് ന​ഗ്ഗ​റ്റ്സ് എ​ന്ന ഉ​ൽ​പ​ന്നം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഗ്രീ​ൻ ഹ​ഗ്സ് എ​ന്ന സം​രം​ഭ​മാ​ണ്. മ​ല​പ്പു​റം സ്വ​ദേ​ശി റ​ഫീ​ഖ്‌ കാ​വ​ന്നൂ​രും കോ​ഴി​ക്കോ​ടു​കാ​ര​ൻ ആ​ദി​ൽ ല​ത്തീ​ഫു​മാ​ണ്‌ ഈ ​ഫു​ഡ്‌ സ്‌​റ്റാ​ർ​ട്ട​പ്പി​ന് പി​ന്നി​ൽ.

മോ​ട്ടോ​ർ സ്‌​പോ​ർ​ട്‌​സ്‌ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി സൂ​പ്പ​ർ ഹെ​ൽ​മ​റ്റു​ക​ൾ ഡി​സൈ​ൻ ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി നി​ഹാ​സ്‌ സ​ലാ​ഹു​ദ്ദീ​നും ഡി​സൈ​ൻ വീ​ക്കി​ലു​ണ്ട്. 'ക​ള​ർ മീ ​ക്രേ​സി ക​സ്‌​റ്റം​സ്‌' എ​ന്ന ക​മ്പ​നി വ​ഴി​യാ​ണ്‌ നി​ഹാ​സും സു​ഹൃ​ത്തു​ക്ക​ളാ​യ എ. ​ഫ​യാ​സ്‌, ആ​ർ. മ​നോ​ജ്‌, എ​സ്‌.​ജെ. ജ​യ​സൂ​ര്യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്‌ ഹെ​ൽ​മ​റ്റു​ക​ൾ ഡി​സൈ​ൻ ചെ​യ്യു​ന്ന​ത്‌.

അ​ന്ത​ര്‍ദേ​ശീ​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളാ​യ വേ​ള്‍ഡ് ഡി​സൈ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍, വേ​ള്‍ഡ് ഡി​സൈ​ന്‍ കൗ​ണ്‍സി​ല്‍ എ​ന്നി​വ​ക്ക്​ പു​റ​മേ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​നേ​ഴ്സ് (ഐ.​ഐ.​ഐ.​ഡി) തു​ട​ങ്ങി​യ ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളും കൊ​ച്ചി ഡി​സൈ​ന്‍ വീ​ക്കു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

News Summary - Kochi Design Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.